മ​ണ്ണി​ട്ടു ത​ട​ഞ്ഞ റോ​ഡു​ക​ൾ തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്ന്
Monday, March 30, 2020 10:38 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള​ത്തി​ലേ​ക്കു​ള്ള​തി​ൽ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മ​ണ്ണി​ട്ടു ത​ട​ഞ്ഞ മു​ഴു​വ​ൻ റോ​ഡു​ക​ളും അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു​കൊ​ടു​ക്ക​ണ​മെ​ന്നു ജി​ല്ലാ ബാ​ർ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡു​ക​ൾ അ​ട​ച്ച​ത് അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ നീ​ക്ക​വും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള യാ​ത്ര​യും മു​ട​ങ്ങു​ന്ന​തി​നു കാ​ര​ണ​മാ​യി. അ​ശാ​സ്ത്രീ​യ ന​ട​പ​ടി മൂ​ലം കേ​ര​ള​ത്തി​ലെ​യും ക​ർ​ണാ​ട​ക​യി​ലെ​യും ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ക​ർ​ണാ​ട​ക വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്നും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക​ണ്‍​ട്രോ​ൾ റൂം തുറക്കും

​ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു ക​ണ്‍​ട്രോ​ൾ റൂം ​തു​ട​ങ്ങു​ന്ന​തി​ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ക​ളക്ടറേറ്റി​ൽ ആ​രം​ഭി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ബം​ഗാ​ളി, ഹി​ന്ദി ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ളു​ക​ളെ നി​യോ​ഗി​ക്കും.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ അ​റി​യി​ക്കാം.ഫോ​ണ്‍: ക​ൽ​പ്പ​റ്റ 8547655684, മാ​ന​ന്ത​വാ​ടി 8547655686, ബ​ത്തേ​രി 8547655690.