ലോ​ക്ക്ഡൗ​ണ്‍: വയനാട്ടില്‌ ക​ർ​ശ​ന​ പ​രി​ശോ​ധ​ന
Wednesday, March 25, 2020 10:30 PM IST
പു​ൽ​പ്പ​ള്ളി: രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. അ​നാ​വ​ശ്യ​മാ​യി ടൗ​ണി​ലും മ​റ്റും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് താക്കീത് ന​ൽ​കി പോ​ലീ​സ് തി​രി​ച്ച​യ​ച്ചു.
അ​നാ​വ​ശ്യ​മാ​യി ബൈ​ക്കു​ക​ളി​ൽ സ​ഞ്ച​രി​ച്ച യു​വാ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി ടൗ​ണു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ എ​സ്ഐ അ​ജീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.
ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ക​ബ​നി​പ്പു​ഴ ക​ട​ന്നെ​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി.
ടൗ​ണി​ലെ ക​ട​ക​ൾ​ക്ക് മു​ന്പി​ൽ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​വ​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പോ​ലീ​സ്. പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ചി​ല വ്യാ​പാ​രി​ക​ൾ പ​ച്ച​ക്ക​റി, സ​വോ​ള, ത​ക്കാ​ളി, കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ സ്റ്റോ​ക്ക് ഉ​ണ്ടാ​യി​ട്ടും ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.
ഇ​ത്ത​രം ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.