ആ​ദി​വാ​സി സാ​ക്ഷ​ര​ത ഇ​ൻ​സ്ട്ര​ക്ട​ർ പ​രി​ശീ​ല​നം ന​ട​ത്തി
Wednesday, February 26, 2020 12:14 AM IST
വെ​ള്ള​മു​ണ്ട: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ആ​ദി​വാ​സി സാ​ക്ഷ​ര​താ ഇ​ൻ​ട്ര​ക്ട​ർ പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ്രൂ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ​ൻ. ബാ​ബു ന​ട​ത്തി. പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, മം​ഗ​ല​ശേ​രി നാ​രാ​യ​ണ​ൻ, വി.​എ​സ്.​കെ. ത​ങ്ങ​ൾ, നോ​ഡ​ൽ പ്രേ​ര​ക് എ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദേ​ശീ​യ​പാ​ത: ബ​ത്തേ​രി എം​എ​ൽ​എ​യു​ടെ നി​ല​പാ​ട് അ​പ​ഹാ​സ്യ​മെ​ന്ന്

ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766ലെ ​രാ​ത്രി​യാ​ത്ര നി​രോ​ധ​ന വി​ഷ​യ​ത്തി​ൽ ബ​ത്തേ​രി എം​എ​ൽ​എ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍റെ നി​ല​പാ​ട് അ​പ​ഹാ​സ്യ​മാ​ണെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ വി​മ​ർ​ശി​ച്ചു. ബ​ദ​ൽ​പാ​ത നി​ർ​ദേ​ശം അ​റി​വോ​ടെ​യ​ല്ലെ​ന്ന വാ​ദം പൊ​ളി​ഞ്ഞ​തോ​ടെ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ എം​എ​ൽ​എ​യും യു​ഡി​എ​ഫും ജ​ന​പ​ക്ഷ​ത്ത​ല്ല എ​ന്നു വ്യ​ക്ത​മാ​യി​രി​ക്ക​യാ​ണ്. പ്ര​ശ്ന​ത്തെ നി​സാ​ര​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യു​ഡി​എ​ഫ് ജ​ന​ങ്ങ​ളോ​ട് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നു സ​ജി ശ​ങ്ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.