മൂ​ല​ക്കാ​ട് ഗ​വ. സ്‌​കൂ​ളി​ല്‍ അ​ഞ്ചാം​ ത​വ​ണ​യും കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മം
Saturday, February 22, 2020 12:09 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ മൂ​ല​ക്കാ​ട് ഗ​വ. സ്‌​കൂ​ളി​ല്‍ അ​ഞ്ചാം​ത​വ​ണ​യും കാ​ട്ടാ​ന​ക​ളു​ടെ പ​രാ​ക്ര​മം. സ്‌​കൂ​ളി​നു​ള്ളി​ല്‍ ക​യ​റി​യ കാ​ട്ടാ​ന​ക്കൂ​ട്ടം ഫ​ര്‍​ണി​ച്ച​റു​ക​ളും വാ​തി​ലു​ക​ളും കേ​ടു​വ​രു​ത്തി. അ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഭ​വം. മൂ​ന്ന് ആ​ന​ക​ളാ​ണ് നാ​ശം വ​രു​ത്തി​യ​ത്. തു​ട​ര്‍​ച്ച​യാ​യി സ്‌​കൂ​ളി​ന​ക​ത്ത് പ്ര​വേ​ശി​ച്ച് നാ​ശം വ​രു​ത്തു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യ​ത് കാ​ര​ണം സ്‌​കൂ​ളി​ന് ചു​റ്റു​മ​തി​ലോ സോ​ളാ​ര്‍ വേ​ലി​യോ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​സി​ന​ഗു​ഡി മാ​വ​ന​ല്ല ജി​ടി​ആ​ര്‍ ഗ​വ. സ്‌​കൂ​ളി​ലും കാ​ട്ടാ​ന നാ​ശം വ​രു​ത്തി. സ്‌​കൂ​ളി​ന്റെ ചു​റ്റു​മ​തി​ല്‍ ഒ​റ്റ​യാ​ന്‍ ത​ക​ര്‍​ത്തു. പ​ട്ടാ​പ്പ​ക​ലാ​ണ് സം​ഭ​വം. സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന് പു​റ​ത്തു​ണ്ടാ​യി​രു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​നും കു​ട്ടി​ക​ളും ആ​ന​യെ ക​ണ്ട് സ​മീ​പ​ത്തെ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചു​റ്റു​മ​തി​ലി​ന് മ​തി​യാ​യ ഉ​യ​ര​മി​ല്ലാ​ത്ത​ത് കാ​ര​ണ​മാ​ണ് കാ​ട്ടാ​ന സ്‌​കൂ​ളി​ന​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. അ​ത്‌​കൊ​ണ്ട് ചു​റ്റു​മ​തി​ല്‍ ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.