ക​ൽ​പ്പ​റ്റ​യി​ൽ ഇ​ന്നു ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Thursday, January 30, 2020 12:24 AM IST
ക​ൽ​പ്പ​റ്റ:​രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ഇ​ന്നു ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ യാ​ത്ര​യു​ടെ​യും പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്കു ഒ​ന്നു വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. രാ​വി​ലെ ഒ​ന്പ​ത​ര മു​ത​ൽ ഉ​ച്ച​വ​രെ ജ​ന​മൈ​ത്രി ജം​ഗ്ഷ​ൻ കൈ​നാ​ട്ടി ബൈ​പാ​സ് ജം​ഗ്ഷ​ൻ വ​രെ ക​ൽ​പ്പ​റ്റ ടൗ​ണി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. കോ​ഴി​ക്കോ​ടു ഭാ​ഗ​ത്തു നി​ന്നു ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഭാ​ഗ​ങ​അ​ങ​ളി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ജ​ന​മൈ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്നു ബൈ​പാ​സ് വ​ഴി പോ​ക​ണം. ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ കൈ​നാ​ട്ടി​യി​ൽ നി​ന്നു ബൈ​പാ​സ് വ​ഴി പോ​ക​ണം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നു ക​ൽ​പ്പ​റ്റ​യ്ക്കു വ​ന്നു മ​ട​ങ്ങു​ന്ന ബ​സു​ക​ൾ പു​തി​യ സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കാ​തെ ജ​ന​മൈ​ത്രി ജം​ഗ്ഷ​നി​ൽ​നി​ന്നു യാ​ത്ര​ക്കാ​രെ ക​യ​റ്റി പോ​കേ​ണം. ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ക​ൽ​പ്പ​റ്റ​യി​ൽ വ​ന്നു​മ​ട​ങ്ങേ​ണ്ട ബ​സു​ക​ൾ കൈ​നാ​ട്ടി​യി​ൽ​നി​ന്നു ബൈ​പാ​സ് വ​ഴി ജ​ന​മൈ​ത്രി ജം​ഗ്ഷ​നി​ലെ​ത്തി ബൈ​പാ​സ് വ​ഴി മ​ട​ങ്ങ​ണം. ഇ​ട​റോ​ഡു​ക​ളി​ൽ​നി​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്കു മെ​യി​ൻ റോ​ഡി​ലേ​ക്ക്പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. രാ​വി​ലെ 9.30 മു​ത​ൽ പ​ടി​ഞ്ഞാ​റ​ത്ത​റ ഭാ​ഗ​ത്തു​നി​ന്നു പി​ണ​ങ്ങോ​ട് ജം​ഗ്ഷ​ൻ വ​ഴി ക​ൽ​പ്പ​റ്റ​യ്ക്കു വ​രു​ന്ന ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ ജ​ന​മൈ​ത്രി ജം​ഗ്ഷ​നി​ലേ​ക്കു പോ​ക​ണം. രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച വ​രെ കൈ​നാ​ട്ടി ബൈ​പാ​സ് ജം​ഗ്ഷ​ൻ മു​ത​ൽ പു​തി​യ സ്റ്റാ​ൻ​ഡ് വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ റി​ക്ക​വ​റി വാ​ൻ ഉ​പ​യോ​ഗി​ച്ചു നീ​ക്കം ചെ​യ്യും.