ക​ൽ​പ്പ​റ്റ മ​ഹോ​ത്സ​വ​ത്തി​ൽ പുരാവ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​വു​മാ​യി ല​ത്തീ​ഫ്്
Sunday, January 26, 2020 12:50 AM IST
ക​ൽ​പ്പ​റ്റ:​ ട്രാ​ഫി​ക് ജം​ഗ്ഷ​നു സ​മീ​പം ന​ട​ന്നു​വ​രു​ന്ന ക​ൽ​പ്പ​റ്റ മ​ഹോ​ത്സ​വ​ത്തി​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ചു അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം. കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് സ്വ​ദേ​ശി ല​ത്തീ​ഫി​ന്‍റെ സ്റ്റാ​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നു​വ​ച്ച പു​രാ​വ​സ്തു​ക്ക​ളും രേ​ഖ​ക​ളു​മാ​ണ് സ​ന്ദ​ർ​ശ​ക​രു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ നോ​ട്ട്, ചെ​റി​യ നോ​ട്ട്, ഗ​ത​കാ​ല​ത്തെ അ​ടു​ക്ക​ള സാ​മ​ഗ്രി​ക​ൾ, പ​ണി​യാ​യു​ധ​ങ്ങ​ൾ, നാ​ണ​യ​ങ്ങ​ൾ, ക​യ്യെ​ഴു​ത്തു​പ്ര​തി​ക​ൾ, അ​പൂ​ർ​വ ക​റ​ൻ​സി​ക​ൾ, ആ​ദ്യ​കാ​ല ടി​വി, ടെ​ല​ഫോ​ണ്‍ തു​ട​ങ്ങി നൂ​റു​ക​ണ​ക്കി​ന് വ​സ്തു​ക്ക​ളാ​ണ് സ്റ്റാ​ളി​ലു​ള്ള​ത്. ലോ​ക​ത്തെ ഏ​റ്റ​വും ചെ​റി​യ മ​ല​യാ​ളം പു​സ്ത​ക​വും ശേ​ഖ​ര​ത്തി​ലു​ണ്ട്. 30 വ​ർ​ഷ​ത്തോ​ളം വി​ദേ​ശ​ത്താ​യി​രു​ന്ന ല​ത്തീ​ഫ് വി​വി​ധ കാ​ല​യ​ള​വി​ൽ ശേ​ഖ​രി​ച്ച​താ​ണ് പു​രാ​വ​സ്തു​ക്ക​ളും രേ​ഖ​ക​ളും.​

വി​ദേ​ശ​ത്തും ചെ​റി​യ​രീ​തി​യി​ൽ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ സം​സ്ഥാ​ന​ത്തു നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കൗ​തു​ക​ത്തി​നൊ​പ്പം വി​ജ്ഞാ​ന​വും പ​ക​രു​ന്ന ന​ൽ​കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന് ന​ല്ല സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നു ല​ത്തീ​ഫ് പ​റ​യു​ന്നു. ഭാ​ര്യ അ​നീ​ഷ​യും മ​ഷാ​ൽ, മി​നാ​സ എ​ന്നീ മ​ക്ക​ളു​മാ​ണ് സ്റ്റാ​ളി​ൽ ല​ത്തീ​ഫി​ന്‍റെ മു​ഖ്യ സ​ഹാ​യി​ക​ൾ.