പു​ലി​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Tuesday, November 12, 2019 12:16 AM IST
ഗൂ​ഡ​ല്ലൂ​ര്‍: കു​ന്നൂ​ര്‍ കാ​ട്ടേ​രി​യി​ല്‍ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ല്‍ പു​ലി​യെ ച​ത്ത​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൊ​ഴി​ലാ​ളി​ക​ളാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്. കു​ന്നൂ​ര്‍ റേ​ഞ്ച​ര്‍ ശ​ര​വ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഡോ. ​രാ​ജ​മു​ര​ളി പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി. അ​ഞ്ച് വ​യ​സ് പ്രാ​യം​തോ​ന്നി​ക്കു​ന്ന ആ​ണ്‍ പു​ലി​യാ​ണ് ച​ത്ത​ത്. പു​ലി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പു​ലി ച​ത്ത​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

സി​റ്റിം​ഗ് ഇ​ന്ന്

ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം പി. ​മോ​ഹ​ന​ദാ​സ് ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് ക​ല്‍​പ്പ​റ്റ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സി​റ്റിം​ഗ് ന​ട​ത്തും.