പ്രാഥമിക സഹകരണ മേഖലയെ സംരക്ഷിക്കണം: കെസിഇഎഫ്
1514066
Friday, February 14, 2025 4:12 AM IST
കൽപ്പറ്റ: നിയമസഭയിൽ ചോദ്യോത്തരവേളയിൽ സഹകരണ മേഖലയിലെ ജപ്തി നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണം പ്രാഥമിക സഹകരണ മേഖലയുടെ നാശത്തിനു കാരണമാകുന്നതാണെന്നു കോഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് (കെസിഇഎഫ്)ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിലനിൽപ്പിനു പാടുപെടുന്ന സഹകരണ മേഖലയുടെ സംരക്ഷണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. 37-ാം ജില്ലാ സമ്മേളനം 23ന് പനമരം സെന്റ് ജൂഡ്സ് ചർച്ച് ഹാളിൽ നടത്താൻ തീരുമാനിച്ചു. എൻ.ഡി. ഷിജു അധ്യക്ഷത വഹിച്ചു.
വി.എൻ. ശ്രീകുമാർ, കെ. ഗോപകുമാർ, ടി.സി. ലൂക്കോസ്, കെ. സുനിൽ, പി. ശ്രീഹരി, എം.ജി. ബാബു, ജിൽസൻ മാത്യു, ജിഷ ആനന്ദ്, പി.എൻ. സുധാകരൻ, പി. ജിജു, കെ. ടി. ശ്രീജിത്ത്, സജി മാത്യു, വിനു വാകേരി, സി. ബഷീർ, ബിജു നരിപ്പാറ, പി. ഫൈസൽ, എം.പി. നിതീഷ് , റോയ് തോമസ്, വി.ഡി. ഷാജു, പി.എ. ഗോപാലൻ, കെ. ഉമ്മർ എന്നിവർ പ്രസംഗിച്ചു.