വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​രെ​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Wednesday, August 17, 2022 12:27 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​യി​ലെ ഒ​രൊ​ഴി​വി​ലേ​ക്കു രാ​വി​ലെ 11നു ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​യി​രി​ക്കും ഇ​ത്. കോ​ണ്‍​ഗ്ര​സി​ലെ മാ​ർ​ഗ​ര​റ്റ് തോ​മ​സ് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ്. യു​ഡി​എ​ഫി​ൽ​നി​ന്നു ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​ന​ത്തേ​ക്കു കോ​ണ്‍​ഗ്ര​സി​ലെ ലേ​ഖ രാ​ജീ​വും പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ത്തി​ന്‍റെ ഒ​ഴി​വി​ൽ മു​സ്ലിം​ലീ​ഗി​ലെ പി.​എ​സ്. മൂ​സ​യും മ​ത്സ​രി​ക്കും. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് സ്ഥാ​നാ​ർ​ഥി കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഇ​ന്നു ന​ട​ക്കാ​നി​രി​ക്കെ ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ അ​ഞ്ചു പേ​ർ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തു യു​ഡി​എ​ഫി​ൽ ച​ർ​ച്ച​യാ​യി. ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി, മാ​ർ​ഗ​ര​റ്റ് തോ​മ​സ്, എം. ​നാ​രാ​യ​ണ​ൻ, സ്മി​ത, ഷീ​ജ മോ​ബി എ​ന്നി​വ​രാ​ണ് യോ​ഗ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത്. ആ​ലീ​സ് സി​സി​ൽ, ലൈ​ല സ​ജി എ​ന്നി​വ​ർ അ​വ​ധി പ​റ​യു​ക​യു​മു​ണ്ടാ​യി.