ആ​ന​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി പൊ​ഴു​ത​ന നി​വാ​സി​ക​ൾ
Wednesday, August 17, 2022 12:27 AM IST
വൈ​ത്തി​രി: പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം വ​ർ​ധി​ച്ചു. പൊ​ഴു​ത​ന​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും കാ​ട്ടാ​ന​ക​ൾ മേ​ച്ചി​ൽ​പ്പു​റ​മാ​ക്കി. ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും നാ​ട്ടി​ലെ​ത്തു​ന്ന ആ​ന​ക​ൾ കൃ​ഷി വ​ൻ​തോ​തി​ലാ​ണ് കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ന​ഷ്ടം താ​ങ്ങാ​നാ​വാ​തെ ത​ള​രു​ക​യാ​ണ് അ​വ​ർ. പൊ​ഴു​ത​ന​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ ത​ല​ങ്ങും വി​ല​ങ്ങും വ​ഴി​ക​ളാ​ണ്. കാ​പ്പി​യും തെ​ങ്ങും ക​മു​കു​മെ​ല്ലാം പി​ഴു​തെ​റി​ഞ്ഞു​ള്ള ന​ട​പ്പി​ൽ ആ​ന​ക​ൾ തീ​ർ​ത്ത​താ​ണ് ഈ ​വ​ഴി​ക​ൾ.
പൊ​ഴു​ത​ന പ​ഞ്ച​യ​ത്തി​ൽ​പ്പെ​ട്ട​തി​ൽ പാ​റ​ത്തോ​ട്, ഇ​ടി​യം​വ​യ​ൽ, സേ​ട്ടു​ക്കു​ന്ന്, മേ​ൽ​മു​റി, എ​ട്ടേ​ക്ക​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ലേ​ഡി സ്മി​ത്ത് വ​ന​ത്തി​ൽ നി​ന്നാ​ണ് പൊ​ഴു​ത​ന​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. പൊ​ഴു​ത​ന​യി​ലെ ക​ർ​ഷ​ക​രി​ൽ അ​ധി​ക​വും കു​ടി​യേ​റ്റ​ക്കാ​രാ​ണ്. 1950ക​ളി​ൽ കു​ടി​യേ​റ്റം ന​ട​ന്ന കാ​ല​ത്തു ആ​ന​ശ​ല്യം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ന്പാ​ണ് ആ​ന​ക​ളു​ടെ കാ​ടി​റ​ക്കം തു​ട​ങ്ങി​യ​ത്. 2018 മു​ത​ൽ ഇ​തു രൂ​ക്ഷ​മാ​യി.