സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎ നയിക്കുന്ന ജനജാഗ്രതയാത്രക്ക് അവേശകരമായ തുടക്കം. ബുധനാഴ്ച ബത്തേരി കോട്ടക്കുന്ന് പരിസരത്ത് ആരംഭിച്ച ജാഥാ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ജാഥാ ക്യാപ്റ്റൻ ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്ക് പതാക നൽകി ഉദ്ഘാടനം നിർവഹിച്ചു. അദ്യദിവസത്തെ ജാഥ വൈകിട്ടോടെ മീനങ്ങാടിയിൽ സമാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെയും പെട്രോൾ ഡീസൽ വില വർധനവിനെതിരെയും ജാഥയിൽ പ്രതിഷേധമുയർന്നു.
വനം വന്യജീവി സാങ്കേതത്തിന് ചുറ്റുമുള്ള എക്കോ സെൻസറ്റീവ് സോണ് വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നിലപാടുകളും വന്യമൃഗശലത്തിന് പരിഹാരം കണ്ടെത്തുക, വയനാട് ജില്ലയോടുള്ള കേന്ദ്ര- സംസ്ഥാനസർക്കാരുകളുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ജാഥയിൽ ചർച്ചയായി. നഞ്ചൻഗോഡ് -വയനാട്- നിലന്പൂർ റയിൽപാത അട്ടിമറിച്ച സംസ്ഥാന സർക്കാർ നിലപാടിനെതിരെയും ബത്തേരി ഗവ. കോളജ് അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാരിനെതിരെതിരെയുമുള്ള പ്രതിഷേധം കൂടിയായിരുന്നു ബത്തേരി മണ്ഡലത്തിലെ ജനജാഗ്രതായാത്ര.
വ്യാഴാഴ്ച മീനങ്ങാടിയിൽ നിന്ന് തുടക്കം കുറിച്ച് കൽപ്പറ്റയിൽ സമാപിക്കും. നൂറ് കണക്കിന് പ്രവർത്തകരാണ് ജാഥയിൽ അണിനിരന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം, കെപിസിസി എക്സിക്യൂട്ടീവ് അംഗം കെ.എൽ. പൗലോസ്, കെ.കെ. വിശ്വനാഥൻ, ഡി.പി. രാജശേഖരൻ, എൻ.സി. കൃഷ്ണകുമാർ, എടക്കൽ മോഹനൻ, പി.ഡി. സജി, എൻ.യു. ഉലഹന്നാൻ, കെ.ഇ. വിനയൻ, നിസി അഹമ്മദ്, സി.പി. വർഗീസ്, ഉമ്മർ കുണ്ടാട്ടിൽ, എ.ജെ ജോസഫ്, എം.കെ. ഇന്ദ്രജിത്, റ്റിജി ചെറുതോട്ടിൽ, അമൽ ജോയ്, അഡ്വ.സതീഷ് പൂതിക്കാട്, ജയ മുരളി, സരള ഉണ്ണിത്താൻ, സക്കരിയ മണ്ണിൽ, ബെന്നി കൈനിക്കൽ, മനോജ് ചന്ദനകാവ് എന്നിവർ പ്രസംഗിച്ചു.