മൊ​ട​പ്പൊ​യ്ക​യി​ൽ വ​ള​ർ​ത്തുജീ​വി​ക​ളെ കൊ​ന്ന​തു കാ​ട്ടു​നാ​യ
Monday, October 18, 2021 12:47 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വു പ​ഞ്ചാ​യ​ത്തി​ലെ മൊ​ട​പൊ​യ്ക, ക​വ​ള​പൊ​യ്ക പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ള​ർ​ത്തു ജീ​വി​ക​ളെ കൊ​ല്ലു​ന്ന​ത് വൈ​ൽ​ഡ് ഡോ​ഗ് (കാ​ട്ടു​നാ​യ) ആ​ണെ​ന്നു വ​നം അ​ധി​കൃ​ത​ർ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ഴി​ക്ക​ട​വ് പ​ത്തൊ​ൻ​പ​താം വാ​ർ​ഡി​ന്‍റെ ക​ല​ക്ക​ൻ പു​ഴ​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ജ്ഞാ​ത ജീ​വി കോ​ഴി, താ​റാ​വ് തു​ട​ങ്ങി​യ​വ​യെ കൊ​ന്നു ചോ​ര കു​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.
രാ​ത്രി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങി​യ ആ​ളു​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും പ​റ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു നാ​ട്ടു​കാ​രാ​യ ചി​ല​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ല​ക്ക​ൻ പു​ഴ​യു​ടെ തീ​ര​ത്ത് പു​ല്ലി​ൽ വി​ശ്ര​മി​ക്കു​ന്ന നി​ല​യി​ൽ ര​ണ്ടു കാ​ട്ടു​നാ​യ്ക്ക​ളെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ’ഡോ​ലെ’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​വ കോ​ഴി, ആ​ട്, താ​റാ​വ്, പ​ന്നി എ​ന്നി​വ​യെ കൊ​ന്നു ചോ​ര കു​ടി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണ്. വി​ശ​പ്പു​ണ്ടെ​ങ്കി​ൽ മാ​ത്രം ഇ​ര​യു​ടെ കു​റ​ച്ചു​ഭാ​ഗം ഭ​ക്ഷി​ക്കും. എ​ന്നാ​ൽ ഇ​വ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കാ​റി​ല്ലെ​ന്നു വ​ഴി​ക്ക​ട​വ് റേ​ഞ്ച് ഓ​ഫീ​സ​ർ ബോ​ബി​കു​മാ​ർ പ​റ​ഞ്ഞു. സം​ഘം ചേ​ർ​ന്നു ന​ട​ക്കു​ന്ന ഇ​വ പൊ​തു​വെ മ​നു​ഷ്യ​രു​ടെ സാ​മീ​പ്യ​ത്തി​ൽ നി​ന്നു ഒ​ഴി​ഞ്ഞു​മാ​റി ന​ട​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​വ​യാ​ണ്. തെ​ക്ക​ൻ ജി​ല്ല​ക​ളി​ലെ തോ​ട്ടം മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​യു​ടെ ശ​ല്യം കൂ​ടു​ത​ലാ​യു​ള്ള​ത്. കെ​ണി​വ​ച്ചോ കു​രു​ക്കി​ൽ​പ്പെ​ടു​ത്തി​യോ ഇ​വ​യെ പി​ടി​കൂ​ടാ​നാ​കി​ല്ല.
എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ ശ​ല്യ​വും കൂ​ടും. ക​ഴി​ഞ്ഞ ദി​വ​സം എ​ട​ക്ക​ര മു​സ്ലി​യാ​ര​ങ്ങാ​ടി​യി​ലെ ത​ച്ചു​പ​റ​ന്പ​ൻ ഉ​ബൈ​ദു​ള്ള​യു​ടെ വീ​ടി​നു സ​മീ​പം സ്ഥാ​പി​ച്ച കോ​ഴി​ക്കൂ​ടു ത​ക​ർ​ത്ത് അ​ൻ​പ​തോ​ളം കോ​ഴി​ക​ളെ കൊ​ന്നി​രു​ന്നു.
ഒ​രു മാ​സം മു​ന്പു പ്ര​ദേ​ശ​വാ​സി​ക​ളാ​യ പ​നോ​ളി ഷാ​ന​വാ​സ്, ഷു​ക്കൂ​ർ എ​ന്നി​വ​രു​ടെ കോ​ഴി​ക​ളെ​യും സ​മാ​ന​രീ​തി​യി​ൽ അ​ജ്ഞാ​ത ജീ​വി കൊ​ന്നി​രു​ന്നു.
ഇ​തെ​ല്ലാം വൈ​ൽ​ഡ് ഡോ​ഗ് ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്നാ​ണ് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ക​വ​ള​പ്പൊ​യ്ക​യി​ൽ ഇ​വ​യു​ടെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.