വാ​യ​ന​യു​ടെ ര​ഥം കു​ട്ടി​ക​ളു​ടെ അ​രി​കി​ലേ​ക്ക്
Tuesday, June 22, 2021 12:27 AM IST
നി​ര​വി​ൽ​പു​ഴ: വാ​യ​ന​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ഞ്ഞോം എ​യു​പി സ്കൂ​ൾ ലൈ​ബ്ര​റി പു​സ്ത​ക​ങ്ങ​ൾ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ബി​ന്ദു മ​ണ​പ്പാ​ട്ടി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത അ​ക്ഷ​ര വ​ണ്ടി തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. ഗ​ണേ​ശ്, ച​ന്തു, മൈ​മൂ​ന​ത്ത്, പി.​എ. ബാ​ബു, ഏ​ലി​യാ​മ്മ, അ​ര​വി​ന്ദാ​ക്ഷ​ൻ, ര​വി കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ര​മ്യ ത​രേ​ഷ് എ​ന്നി​വ​ർ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ പു​സ്ത​ക വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ സി.​കെ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1000 രൂ​പ ധ​ന​സ​ഹാ​യം

ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ര​ണ്ടാം​ഘ​ട്ട ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ത​യ്യ​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 1000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​ടെ www.boardswelfareassistance.lc.kerala.gov.in
വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. ഒ​ന്നാം​ഘ​ട്ട ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ള്ള​വ​ർ ഇ​ത്ത​വ​ണ പ്ര​ത്യേ​കം അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. ഫോ​ണ്‍: 04936 206426