ഉ​യ​ർ​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ
Monday, May 10, 2021 11:52 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് തൊ​ണ്ട​ർ​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ. 38.46 ആ​ണ് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ടി​പി​ആ​ർ. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ മാ​ന​ന്ത​വാ​ടി-22.36, ക​ൽ​പ്പ​റ്റ-27.54, ബ​ത്തേ​രി-25.65 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്.
മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടി​പി​ആ​ർ: മു​ട്ടി​ൽ-36.79, ത​വി​ഞ്ഞാ​ൽ-26.44, തി​രു​നെ​ല്ലി-23.12, എ​ട​വ​ക-25.3, വെ​ള്ള​മു​ണ്ട-28.49, പ​ടി​ഞ്ഞാ​റ​ത്ത​റ-25.63, കോ​ട്ട​ത്ത​റ-17.92, ത​രി​യോ​ട്-19.92, പ​ന​മ​രം-25.59, പു​ൽ​പ്പ​ള്ളി-21.18, മു​ള്ള​ൻ​കൊ​ല്ലി-28.95, പൂ​താ​ടി-25.83, ക​ണി​യാ​ന്പ​റ്റ-26.3, മീ​ന​ങ്ങാ​ടി-27.55, വെ​ങ്ങ​പ്പ​ള്ളി-30.77, പൊ​ഴു​ത​ന-31.4, വൈ​ത്തി​രി-20.12, മേ​പ്പാ​ടി-27.51, മൂ​പ്പൈ​നാ​ട്-23.21, അ​ന്പ​ല​വ​യ​ൽ-31.91, നെ​ൻ​മേ​നി-29.18, നൂ​ൽ​പ്പു​ഴ-30.32. ജി​ല്ല​യി​ൽ ബ​ത്തേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ് കൂ​ടു​ത​ൽ ആ​ക്ടീ​വ് കേ​സു​ക​ൾ-1,317. ക​ൽ​പ്പ​റ്റ-1,092, മാ​ന​ന്ത​വാ​ടി-1,022, അ​ന്പ​ല​വ​യ​ൽ-939, മേ​പ്പാ​ടി-967 എ​ന്നി​വ​യാ​ണ് ആ​ക്ടീ​വ് കേ​സു​ക​ൾ കൂ​ടു​ത​ലു​ള്ള മ​റ്റു ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ. ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലാ​യി 1,266 ആ​ക്ടീ​വ് കേ​സു​ക​ളാ​ണു​ള്ള​ത്.