കോ​വി​ഡ് പ്ര​തി​രോ​ധം: ചു​ള്ളി​യോ​ട് സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു
Saturday, April 17, 2021 12:11 AM IST
സു​ൽ​ത്താ​ൻ​ബ​ത്തേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു നെ​ൻ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി​യോ​ട് വ്യാ​പാ​ര​ഭ​വ​നി​ൽ ഇ​ന്ന​ലെ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ചീ​രാ​ൽ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ഉ​ണ്ടാ​കും. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും കു​ടും​ബ​ശ്രീ ഭാ​ര​വാ​ഹി​ക​ളു​ടേ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഊ​ർ​ജി​ത പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ച്ച​ത്.
എ​ല്ലാ വാ​ർ​ഡു​ക​ളി​ലും റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീ​മി​ന്‍റെ യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്കും. അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ ആ​രോ​ഗ്യ വോ​ള​ണ്ടി​യ​ർ​മാ​രെ​യും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കും. പ​ഞ്ചാ​യ​ത്തി​ൽ അ​യ​ൽ​ക്കൂ​ട്ടം യോ​ഗം ചേ​രു​ന്ന​ത് 25 വ​രെ നി​ർ​ത്തി​വ​ച്ചു. വ്യാ​പ​ന​നി​ര​ക്ക് കൂ​ടി​യ വാ​ർ​ഡു​ക​ളി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്കും വാ​ക്സി​നേ​ഷ​നും സൗ​ക​ര്യ​മൊ​രു​ക്കും. അ​നൗ​ണ്‍​സ്മെ​ന്‍റ്, ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ത്തും.