ചെ​ക്യാ​ട് യു​ഡി​എ​ഫി​ൽ വി​മ​ത​ര്‍ ഭീ​ഷ​ണി, മ​ത്സ​രി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ശു​പാ​ർ​ശ
Wednesday, November 25, 2020 10:04 PM IST
നാ​ദാ​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫി​ൽ വി​മ​ത​ശ​ല്യം രൂ​ക്ഷം.

പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​തി​തി​രു​ന്ന ലീ​ഗ് വി​മ​ത സ്ഥാ​നാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ ലീ​ഗ് നേ​തൃ​ത്വം ന​ട​പ​ടി​ക്ക് ജി​ല്ലാ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് ശു​പാ​ർ​ശ ചെ​യ്തു.​ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ നേ​താ​ക്ക​ള​ട​ക്കം ആ​റോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.​

പ​ഞ്ചാ​യ​ത്തി​ലെ ജാ​തി​യേ​രി,താ​ന​ക്കോ​ട്ടൂ​ര്‍ ,ഉ​മ്മ​ത്തൂ​ര്‍,പാ​റ​ക്ക​ട​വ് വാ​ര്‍​ഡു​ക​ളി​ലാ​ണ് വി​മ​ത​ന്മാ​ര്‍ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക​വാ​ർ​ഡു​ക​ളി​ലും വി​മ​ത​ർ മ​ത്സ​രി​ക്കു​ന്ന​ത് യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.