വി​ഐ​പി മ​ത്സ​ര​ത്തി​നൊ​രു​ങ്ങി പ​ന്നി​യ​ങ്ക​ര
Tuesday, November 24, 2020 1:09 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​നി​ൽ ശ്ര​ദ്ധേ​യ മ​ത്സ​ര​ത്തി​നൊ​രു​ങ്ങി പ​ന്നി​യ​ങ്ക​ര. 37-ാം വാ​ർ​ഡാ​യ പ​ന്നി​യ​ങ്ക​ര​യി​ൽ മു​ൻ മേ​യ​റും സി​പി​എം നേ​താ​വു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ൽ, സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റും ബി​ജെ​പി കൗ​ണ്‍​സി​ൽ പാ​ർ​ട്ടി നേ​താ​വു​മാ​യ ന​ന്പി​ടി നാ​രാ​യ​ണ​ൻ, യു​ഡി​എ​ഫ് സി​റ്റിം​ഗ് കൗ​ണ്‍​സി​ല​ർ മു​സ്ലിം ലീ​ഗ് സ്വ​ത​ന്ത്ര കെ. ​നി​ർ​മ്മ​ല എ​ന്നി​വ​രാ​ണ് പോ​രി​നി​റ​ങ്ങു​ന്ന​ത്.
സി​പി​ഐ​യു​ടെ സ്ഥി​രം സീ​റ്റാ​യ ഇ​വി​ടെ മു​ൻ സി​പി​ഐ നേ​താ​വു​കൂ​ടി​യാ​യ രാ​ജ​ഗോ​പാ​ൽ ജ​യി​ച്ചു വ​രു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ട​ൽ. ജ​ന​റ​ൽ വാ​ർ​ഡാ​യ​പ്പോ​ഴും നി​ർ​മ്മ​ല​യി​ലൂ​ടെ മാ​ത്ര​മേ വാ​ർ​ഡ് നി​ല നി​ർ​ത്താ​ന​വൂ​വെ​ന്ന് യു​ഡി​എ​ഫും ക​ണ​ക്ക് കൂ​ട്ടു​ന്നു.
സി​റ്റിം​ഗ് സീ​റ്റാ​യ മീ​ഞ്ച​ന്ത വ​നി​താ സം​വ​ര​ണ​മാ​യ​പ്പോ​ൾ കൗ​ണ്‍​സി​ൽ പാ​ർ​ട്ടി നേ​താ​വ് ന​ന്പി​ടി നാ​രാ​യ​ണ​ന് മ​ത്സ​രി​ക്കാ​ൻ ബി​ജെ​പി ക​ണ്ടെ​ത്തി​യ​തും അ​യ​ല​ത്തെ വാ​ർ​ഡ് കൂ​ടി​യാ​യ പ​ന്നി​യ​ങ്ക​ര​യെ ത​ന്നെ.
മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ് വാ​ർ​ഡി​ലെ വോ​ട്ട് ക​ണ​ക്കു​ക​ൾ. 2015 ൽ ​നി​ർ​മ്മ​ല 325 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് തോ​ൽ​പ്പി​ച്ച​ത് സി​പി​ഐ​യു​ടെ കെ. ​ശി​ൽ​പ​യെ​യ​യാ​ണ്. നി​ർ​മ്മ​ല​ക്ക് 1,558 ഉം ​ശി​ൽ​പ​ക്ക് 1,233 ഉം ​ബി​ജെ​പി​യു​ടെ പ്ര​സ​ന്ന കാ​വു​ങ്ങ​ലി​ന് 1,218 വോ​ട്ടും കി​ട്ടി.