സ​മ്പ​ര്‍​ക്ക​ര​ഹി​ത സ്ത​നാ​ര്‍​ബു​ദ പ​രി​ശോ​ധ​ന
Monday, October 26, 2020 11:14 PM IST
കോ​ഴി​ക്കോ​ട്: ഡോ. ​അ​മ്പാ​ടീ​സ് കാ​ലി​ക്ക​ട്ട് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​ര്‍​ജ​റി (സി​സി​എ​സ്) സ​മ്പ​ര്‍​ക്ക ര​ഹി​ത​വും സ്വ​കാ​ര്യ​ത ഉ​റ​പ്പു ന​ല്‍​കു​ന്ന​തു​മാ​യ സ്ത​നാ​ര്‍​ബു​ദ പ​രി​ശോ​ധ​ന​യ്ക്കു തു​ട​ക്കം കു​റി​ച്ചു. ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര എ​ഐ അ​ധി​ഷ്ഠി​ത സ്ത​നാ​ര്‍​ബു​ദ സ്‌​ക്രീ​നിം​ഗ് ക​മ്പ​നി​യാ​യ നി​രാ​മ​യ് ഹെ​ല്‍​ത്ത് അ​ന​ലി​റ്റി​ക്‌​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സി​സി​എ​സ് ഈ ​സേ​വ​നം വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. തെ​ര്‍​മ​ല്‍ ഇ​മേ​ജിം​ഗി​നെ നി​ര്‍​മി​ത ബു​ദ്ധി​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന ഒ​രു ഓ​ട്ടോ​മേ​റ്റ​ഡ് ബ്രെ​സ്റ്റ് ഹെ​ല്‍​ത്ത് സ്‌​ക്രീ​നിം​ഗ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് ഉ​പ​ക​ര​ണ​മാ​ണ് നി​രാ​മ​യ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത തെ​ര്‍​മ​ലി​റ്റി​ക്‌​സ്.

കെ​സി​വൈ​എം നേ​തൃ​ത്വ​ത്തി​ൽ
നി​ൽ​പ്പുസ​മ​രം ന​ട​ത്തി

വി​ല​ങ്ങാ​ട്: ക​ക്കാ​ടം​പൊ​യി​ലി​ൽ ന​ട​ക്കു​ന്ന കാ​വ​ൽ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡഢ്യം പ്ര​ഖ്യാ​പി​ച്ച് വി​ല​ങ്ങാ​ട് കു​രി ശു​പ​ള്ളി​യി​ൽ കെ​സി​വൈ​എം നേ​തൃ​ത്വ​ത്തി​ൽ നി​ൽ​പ്പുസ​മ​രം ന​ട​ത്തി.
കെ​സി​വൈ​എം വി​ല​ങ്ങാ​ട് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​രു​ൺ ജോ​ഷി, സി​റി​ൽ ഫി​ലി​പ്പ് ചൂ​ര പൊ​യ്ക​യി​ൽ, ലി​വി​ൻ ജെ​യിം​സ്, ജോ​യ​ൽ രാ​ജു എ​ടാ​ട്ട്, അ​ല​ൻ സി ​ബി​നോ​യ് ചി​ല​മ്പി​ക്കു​ന്നേ​ൽ, റി​ച്ചാ​ർ​ഡ് ജോ​സ​ഫ് കൊ​ച്ചു പ​റ​മ്പി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.