കോ​ഴി​ക്കോ​ട്ട് 806 പേ​ര്‍​ക്ക് രോഗബാധ; രോ​ഗ​മു​ക്തി 1,029
Tuesday, October 20, 2020 11:02 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 806 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 11 പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 42 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 751 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 7,581 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. 11.28 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 10,513 ആ​യി. 16 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 10,29 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.​വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ര​ണ്ടു കാ​യ​ണ്ണ സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്.​
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, കാ​ര​ശേ​രി, കു​ന്ന​മം​ഗ​ലം ,തൂ​ണേ​രി, വാ​ണി​മേ​ല്‍, കൊ​ടു​വ​ള​ളി സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത അ​ത്തോ​ളി , അ​ഴി​യൂ​ര്‍, ബാ​ലു​ശേ​രി, ഫ​റോ​ക്ക്, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി, പു​തു​പ്പാ​ടി, വ​ട​ക​ര, തി​രു​വ​ള​ളൂ​ര്‍, ക​ക്കോ​ടി, കാ​ക്കൂ​ര്‍, ക​ട്ടി​പ്പാ​റ, കി​ഴ​ക്കോ​ത്ത്, കൊ​ടു​വ​ള​ളി, ഒ​ള​വ​ണ്ണ, പെ​രു​മ​ണ്ണ, പെ​രു​വ​യ​ല്‍, വ​ള​യം, വി​ല്യാ​പ്പ​ള​ളി, എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.
സ​മ്പ​ര്‍​ക്കം വ​ഴി മാ​ങ്കാ​വ്, ക​രി​ക്കാ​ങ്കു​ളം, ക​രു​വി​ശേ​രി, എ​ര​ഞ്ഞി​പ്പാ​ലം, എ​ല​ത്തൂ​ര്‍, ക​ല്ലാ​യി, ചെ​ല​വൂ​ര്‍, ക​ണ്ണ​ഞ്ചേ​രി, പ​യ്യാ​ന​ക്ക​ല്‍, ന​ട​ക്കാ​വ്, ചെ​റു​വ​ണ്ണൂ​ര്‍, ന​ല്ല​ളം, തി​രു​വ​ണ്ണൂ​ര്‍, പൊ​ക്കു​ന്ന്, എ​ര​ഞ്ഞി​ക്ക​ല്‍, കാ​ര​പ്പ​റ​മ്പ്, ചേ​വാ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ക്കോ​ടി ( 26), ചെ​റു​വ​ണ്ണൂ​ര്‍ (അ​ഞ്ച്), കാ​വി​ലും​പാ​റ (ഒ​മ്പ​ത് )കൂ​ത്താ​ളി (ഏ​ഴ്), കു​ന്ന​മം​ഗ​ലം (അ​ഞ്ച്) മൂ​ടാ​ടി (28),നാ​ദാ​പു​രം (20),നൊ​ച്ചാ​ട് (ആ​റ്), ഒ​ള​വ​ണ്ണ (ആ​റ്), ഓ​മ​ശ്ശേ​രി (33),പ​യ്യോ​ളി (11),പേ​രാ​മ്പ്ര (32),പെ​രു​മ​ണ്ണ (ഒ​മ്പ​ത്), പെ​രു​വ​യ​ല്‍ (22),താ​മ​ര​ശേ​രി (എ​ട്ട്)​തി​രു​വ​ള​ളൂ​ര്‍ (23),തി​രു​വ​മ്പാ​ടി - (17)ഉ​ള​ളി​യേ​രി (ഒ​മ്പ​ത്),വ​ള​യം (അ​ഞ്ച്) എ​ന്നി​ങ്ങ​നെ​യും രോ​ഗ​ബാ​ധ​യു​ണ്ടാ​യി.