നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം
Tuesday, October 20, 2020 12:02 AM IST
പേ​രാ​മ്പ്ര : കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പേ​രാ​മ്പ്ര സി​കെ​ജി​എം ഗ​വ. കോ​ള​ജി​ല്‍ അ​നു​വ​ദി​ച്ച പു​തി​യ അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ​യും ലൈ​ബ്ര​റി കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 22ന് ​രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി ​കെ.​ടി. ജ​ലീ​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ നി​ര്‍​വഹി​ക്കും. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് 7.8 കോ​ടി രൂ​പ അ​നു​വ​ദി​ച്ചിരുന്നു. കി​റ്റ്‌​കോ യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത​ത്. 2018 ലാ​ണ് സ​ര്‍​ക്കാ​ര്‍ പു​തി​യ മൂ​ന്ന് കോ​ഴ്‌​സു​ക​ള്‍ ഈ ​കോ​ള​ജി​ല്‍ അ​നു​വ​ദി​ച്ച​ത്.

ഇ​രു​വ​ഴി​ഞ്ഞി​യി​ൽ വീ​ണ്ടും നീ​ർ​നാ​യ​
ആ​ക്ര​മ​ണം: വി​ദ്യാ​ർ​ഥി​ക്ക് ക​ടി​യേ​റ്റു

മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി പു​ഴ​യി​ൽ വീ​ണ്ടും നീ​ർനാ​യ​യു​ടെ ആ​ക്ര​മ​ണം പെ​രു​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​ഴി​ഞ്ഞി കോ​ട്ട​മു​ഴി​യി​ൽ എ​യ​ർ ട്യൂ​ബു​മാ​യി ഇ​റ​ങ്ങി​യ പി​ടി​എം ഹൈ​സ്‌​കൂ​ൾ ഒ​മ്പ​തം ത​രം വി​ദ്യാ​ർ​ഥി കു​യ്യി​ൽ മു​ഹ​മ്മ​ദ് റ​മീ​സി​നാ​ണ് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.​ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് നീ​ർ​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത് .കാ​ര​ശേ​രി , കൊ​ടി​യ​ത്തൂ​ർ,കോ​ട്ട​മു​ഴി ഇ​ട​വ​ഴി​ക​ട​വ് ,പു​തി​യൊ​ട്ടി​ൽ,ചാ​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​റ്റ​ക്കും കൂ​ട്ട​മാ​യും നീ​ർ​നാ​യ​ക​ൾ വി​ഹ​രി​കു​ന്ന​ത്.