കാ​ലി​ക്ക​ട്ട് സ​ര്‍​വക​ലാ​ശാ​ല​യി​ല്‍ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ത്തി​നും അ​ഴി​മ​തി​ക്കും ശ്ര​മം: യൂത്ത് ലീഗ്
Wednesday, September 23, 2020 12:19 AM IST
കോ​ഴി​ക്കോ​ട് : കാ​ലി​ക്ക​ട്ട്സ​ര്‍​ക​ലാ​ശാ​ല​യി​ല്‍ 116 അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ലേ​ക്ക് പി​ന്‍​വാ​തി​ല്‍ വ​ഴി​യും പ​ണം വാ​ങ്ങി​യും നി​യ​മ​നം ന​ട​ത്താ​ന്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യി മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ് വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ള്‍ ബാ​ക്ക്‌​ലോ​ഗ് നി​ക​ത്തി​യും സം​വ​ര​ണ ത​ത്വ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ണ് ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ല്‍ ബാ​ക്ക്‌​ലോ​ഗ് നി​ക​ത്താ​തെ നി​യ​മ​നം ന​ട​ത്താ​നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ മാ​ന്വ​ല്‍ ഫ​യ​ലു​ക​ള്‍ ആ​യി​രി​ക്ക​ണ​മെ​ന്ന​തും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു​ണ്ട്. 2012 മു​ത​ല്‍ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​യ​മ​ന​ത്തെ സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ള്‍ മാ​ന്വ​ല്‍ ഫ​യ​ലു​ക​ള്‍ ആ​വ​ണ​മെ​ന്ന് പ​റ​യു​ന്ന​ത് കൃ​ത്രി​മം കാ​ണി​ക്കാ​നാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്.
ഏ​തൊ​ക്കെ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് സം​വ​ര​ണം എ​ന്ന​ത് നോ​ട്ടി​ഫി​ക്കേ​ഷ​നി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​ത് അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നും വേ​ണ്ടി​യാ​ണ്. കേ​ര​ള​ത്തി​ലെ മു​സ്‌​ലിം​ക​ൾ അ​ട​ക്ക​മു​ള്ള പി​ന്നാ​ക്ക സ​മു​ദാ​യ​ത്തി​ന് ഈ​ത്ത​പ്പ​ഴം അ​ല്ല സ​ര്‍​ക്കാ​ര്‍ ന​ല്‍​കേ​ണ്ട​ത്. മ​റി​ച്ച് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ ആ​ണ്.
എ​ന്നാ​ല്‍ ഈ​ത്ത​പ്പ​ഴം കാ​ണി​ച്ച് അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സി​പി​എം സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ഫി​റോ​സ് ആ​രോ​പി​ച്ചു.
മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ജി. മു​ഹ​മ്മ​ദും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.