ചോ​ക്ലേ​റ്റ് ബോ​ക്സും ആ​ശം​സാ കാ​ര്‍​ഡു​ക​ളും നി​ര്‍​മി​ച്ച് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥിനി
Sunday, July 12, 2020 11:56 PM IST
കു​റ്റ്യാ​ടി: പ​ഠ​ന​ങ്ങ​ള്‍​ക്കി​ട​യി​ലും വ​ര്‍​ണ്ണ മ​നോ​ഹ​ര​മാ​യ ചോ​ക്ലേ​റ്റ് പൊ​തി​ക​ളും ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ളും നി​ര്‍​മി​ച്ച് ശ്ര​ദ്ധ നേ​ടു​ക​യ​യാ​ണ് സ​ന ഫാ​ത്തി​മ എ​ന്ന മെഡിക്കല്‌ വി​ദ്യാ​ര്‍​ഥി​നി.​കു​റ്റ്യാ​ടി ന​ങ്ങീ​ല​ന്‍​ക​ണ്ടി​യി​ല്‍ എ​ന്ന ത​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി താ​ന്‍ നി​ര്‍​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് വി​പ​ണി ക​ണ്ടെ​ത്തു​ക​യാ​ണ് സ​ന. മം​ഗ​ലാ​പു​രം ശ്രീ​നി​വാ​സ കോ​ള​ജി​ല്‍ ര​ണ്ടാം വ​ര്‍​ഷ കാ​ര്‍​ഡി​യൊ വാ​സ്‌​കു​ലാ​ര്‍ ടെ​ക്നോ​ള​ജി വി​ദ്യാ​ര്‍​ഥി​നി​യാ​യ സ​ന പ്ല​സ്ടു ക​ഴി​ഞ്ഞ​പ്പോ​ള്‍ ഒ​രു കൗ​തു​ക​ത്തി​നു പേ​പ്പ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ശം​സാ​കാ​ര്‍​ഡു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ തു​ട​ങ്ങി​യ​താ​യി​രു​ന്നു .
പി​ന്നീ​ട​ത് ചാ​ര്‍​ട്ട് പേ​പ്പ​റു​ക​ള്‍ , പാ​റ്റേ​ണ്‍ പേ​പ്പ​റു​ക​ള്‍, റി​ബ​ണു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​യി. മ​നോ​ഹ​ര​മാ​യി നി​ര്‍​മി​ച്ചെ​ടു​ക്കു​ന്ന പെ​ട്ടി​ക​ള്‍​ക്കു​ള്ളി​ല്‍ ചോ​ക്ലേ​റ്റും മ​ധു​ര​വും വ​ച്ചു. ജ​ന്മ​ദി​ന​ങ്ങ​ള്‍ , വി​വാ​ഹ വാ​ര്‍​ഷി​ക​ങ്ങ​ള്‍, അ​ഭി​ന​ന്ദ​ന ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങി പെ​ണ്ണു​കാ​ണ​ലി​നു വ​രെ വി​വി​ധ​ത​രം പെ​ട്ടി​ക​ള്‍​ക്കു​ള്ള ആ​വ​ശ്യ​ക്കാ​രാ​യി. ഇ​ന്‍​സ്റ്റ​ഗ്രാം പ്ലാ​റ്റ്ഫോ​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. പ​രി​ച​യ​ക്കാ​രും പ​റ​ഞ്ഞ​റി​ഞ്ഞ​വ​രു​മൊ​ക്കെ ന​മ്പ​ര്‍ ത​പ്പി​യെ​ടു​ത്ത് വി​ളി​ക്കും.
വാ​ട്സാ​പ്പി​ലും ഓ​ര്‍​ഡ​റു​ക​ള്‍ വ​രും. കേ​ര​ളം, ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ന്‍, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ബോ​ക്സു​ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്ന് സ​ന പ​യു​ന്നു. ഇ​ട​യ്ക്ക് ദു​ബാ​യി​ലേ​ക്കും പെ​ട്ടി​ക​ള്‍ അ​യ​ച്ചു. ചോ​ക്ലേ​റ്റ് എ​ക്സ്പ്ലോ​ഷ​ര്‍ ബോ​ക്സ്, ഫോ​ട്ടൊ എ​ക്സ്പ്ലോ​ഷ​ര്‍ ബോ​ക്സ്, ഹെ​ക്സോ​ഗ​ന​ല്‍ എ​ക്സ്പ്ലോ​ഷ​ര്‍ ബോ​ക്സ്, ഫ്ളോ​റ​ല്‍ ബോ​ക്സ്, ചോ​ക്ലേ​റ്റ് ഹെ​ക്സോ​ഗ​ന​ല്‍ എ​ക്സ്പ്ലോ​ഷ​ര്‍ ബോ​ക്സ്, ചോ​ക്ലേ​റ്റ് ബാ​സ്‌​ക്ക​റ്റ്, സ്‌​ക്രാ​പ്പ് ബു​ക്ക്, ഫോ​ട്ടൊ ഫ്രെ​യിം തു​ട​ങ്ങി​യ​വ​യാ​ണ് സ​ന നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്.
കൊ​റോ​ണ കാ​ര​ണം ക്ലാ​സു​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ വീ​ട്ടി​ല്‍​വ​ച്ചു ത​ന്നെ​യാ​ണ് നി​ര്‍​മാ​ണം.