ധ​ര്‍​ണ ന​ട​ത്തി
Saturday, July 4, 2020 12:02 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ഇ​ന്ധനവി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഐ​എ​ൻ​എ​ൽ ഡെ​മോ​ക്രാ​റ്റി​ക് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രീം പു​തു​പ്പാ​ടി. ഐ​എ​ൻ​എ​ൽ ഡെ​മോ​ക്രാ​റ്റി​ക് ജി​ല്ലാ ക​മ്മി​റ്റി കോ​ഴി​ക്കോ​ട് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ടി.​ക​ദീ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലാം വ​ള​പ്പി​ൽ, സ​മീ​റ പ​യ്യോ​ളി, സ​ക്കീ​ർ ചെ​മ്മാ​ണി​യോ​ട്, ഷാ​ഹീ​ദ് പു​റ​ക്കാ​ട്ടി​രി, ക​രീം ക​ല്ലേ​രി, തെ. ​റാ​ഷി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പേ​രാ​മ്പ്ര: കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ ന​ട​ത്തു​ന്ന ദേ​ശീ​യ പ്ര​ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്ഇ​ബി വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ പേ​രാ​മ്പ്ര​യി​ല്‍ ധ​ര്‍​ണ ന​ട​ത്തി. പേ​രാ​മ്പ്ര ജം​ഗ്ഷ​നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ സി​ഐ​ടി​യു ജി​ല്ലാ ക​മ്മ​റ്റി അം​ഗം ശ​ശി​കു​മാ​ര്‍ പേ​രാ​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​പ്രി​യേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്രേ​മ​ന്‍ പാ​മ്പി​രി​ക്കു​ന്ന്, ഡി​വി​ഷ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ജീ​ദ്, എ.​കെ. ഹ​നീ​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​വി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ധ​ര്‍​ണ മ​നോ​ജ് പ​രാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.