ധ​ർ​ണ ന​ട​ത്തി
Tuesday, June 30, 2020 11:53 PM IST
പേ​രാ​മ്പ്ര: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല വ​ർ​ദ്ധ​ന ക്ര​മാ​തീ​ത​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​നും വാ​ഹ​ന കൂ​ലി​വ​ർ​ദ്ധി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും വി​ല വ​ർ​ദ്ധ​ന​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പേ​രാ​മ്പ്ര മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​ൻ അ​ധ്യ​ക്ഷ​നാ​യി. കെ.​സി. ര​വീ​ന്ദ്ര​ൻ, ഇ.​പി. മു​ഹ​മ്മ​ദ്, കെ.​എം. ശീ​നി​വാ​സ​ൻ, ച​ന്ദ്ര​ൻ പ​ടി​ഞ്ഞാ​റ​ക്ക​ര, ബോ​ബി സു​ധീ​ഷ്, കെ.​സി. അ​നീ​ഷ്, അ​ശോ​ക​ൻ മു​തു​കാ​ട്, സ​ത്താ​ർ മ​രു​തേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ന​ഷ്ട​പ​രി​ഹാ​ര​ം നൽകണമെന്ന്

താ​മ​ര​ശേ​രി: കാ​ട്ടു​പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട ക​ട്ടി​പ്പാ​റ വെ​ണ്ടേ​ക്കും​ചാ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി​യു​ടെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ അ​ടി​യ​ന്തര​മാ​യി ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജോ​ലി ന​ല്‍​ക​ണ​മെ​ന്നും മു​ന്‍ എം​എ​ല്‍​എ​യും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​വ​ര്‍​ത്ത​ക സ​മി​തി​യം​ഗ​വു​മാ​യ വി.​എം. ഉ​മ്മ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ ഫെ​ന്‍​സിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മേ​ഖലക​ള​ില്‍ വ​നം​വ​കു​പ്പി​ന്‍റെ പ​ട്രോ​ളിം​ഗ് ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നും ഉ​മ്മ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.