വീ​ടി​ന് തീ​പി​ടി​ച്ചു
Saturday, January 25, 2020 12:28 AM IST
കോ​ഴി​ക്കോ​ട്: പെ​ട്രോ​ളി​ല്‍ നി​ന്ന് തീ​പ​ട​ര്‍​ന്ന് വീ​ട് ക​ത്തി ന​ശി​ച്ചു. കോ​ട്ടൂ​ളി മ​മ്മി​ളി മേ​ത്ത​ല്‍ പ്ര​സാ​ദി​ന്‍റെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ഫാ​നു​ക​ള്‍, ക​ട്ടി​ലു​ക​ള്‍, കി​ട​ക്ക​ക​ള്‍, ത​യ്യ​ല്‍ മി​ഷ്യ​ന്‍ മേ​ശ, വ​യ​റി​ംഗ് എ​ന്നി​വ ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. മ​രം മു​റി​ക്കാ​ര​നാ​യ പ്ര​സാ​ദ് 'ചെ​യി​ന്‍ സോ​യി​ല്‍ ഒ​ഴി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച പെ​ട്രോ​ളി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.
പ്ര​സാ​ദ് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട് ബീ​ച്ച് ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ​നോ​ത്ത് അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ബി​ജു,പ്ര​സാ​ദ്,എ​ന്‍.​രാ​ജേ​ഷ്, സ​ജീ​ഷ്, ശ്രീ​ലേ​ഷ് കു​മാ​ര്‍, വി​വേ​ക്,അ​ഭീ​ഷ്,ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘം ക്യു​ക്ക് റെ​സ്‌​പോ​ണ്‍​സ് വെ​ഹി​ക്കി​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്. 25000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.