കൂ​രാ​ച്ചു​ണ്ട് പൊ​തു​ശ്മ​ശാ​നം: പ്ര​വൃ​ത്തി​ക്ക് ത​ട​സമില്ലെന്ന് ക​ള​ക്ട​ർ
Saturday, November 23, 2019 1:06 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​ശ്മ​ശാ​ന നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് നി​ല​നി​ന്നി​രു​ന്ന കേ​സ് ഹൈ​ക്കോ​ട​തി തീ​ർ​പ്പാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​ൻ ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ച​താ​യി എ​ൽഡിഎ​ഫ് ചെ​യ​ർ​മാ​ൻ ഒ.​ഡി.​തോ​മ​സ് അ​റി​യി​ച്ചു.
2018 ഒാ​ഗ​സ്റ്റ് 14ന്, ​ശ്മ​ശാ​നം നി​ർ​മ്മി​ക്കാ​ൻ ക​ള​ക്ട​ർ ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ൽ ആ​ർ​ക്കെ​ങ്കി​ലും എ​തി​ർ​പ്പു​ണ്ടെ​ങ്കി​ൽ 30 ദി​വ​സ​ത്തി​ന​കം സ​ർ​ക്കാ​രി​ൽ അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ഈ ​കേ​സി​ൽ ഇ​തു​വ​രെ ആ​രും അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ശ്മ​ശാ​ന നി​ർ​മാ​ണ​പ്ര​വൃ​ത്തി തു​ട​രു​ന്ന​തി​ൽ ത​ട​സ​ങ്ങ​ളി​ല്ലെ​ന്നും, ഈ ​വി​ഷ​യ​ത്തി​ൽ കോ​ട​തി സ്റ്റേ ​അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നും കാ​ണി​ച്ച് ഒ.​ഡി.​തോ​മ​സി​ന്‍റെ നി​വേ​ദ​ന​ത്തി​ന് രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
പ​ഞ്ചാ​യ​ത്തി​ൽ പ​തി​നൊ​ന്നാം വാ​ർ​ഡ് വ​ട്ട​ച്ചി​റ പൊ​ന്നു​ണ്ട​മ​ല​യി​യെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഭൂ​മി​യി​ലാ​ണ് ശു​ചി​ത്വ​മി​ഷ​ൻ രൂ​പ​ക​ല്പ​ന ചെ​യ്ത ഗ്യാ​സ് ക്രി​മി​റ്റോ​റി​യം നി​ർ​മി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ക​ള​ക്ട​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പ​രി​സ​ര​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൻ​മേ​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​തി​രു​ന്ന​ത്.​
പ​ഞ്ചാ​യ​ത്തി​ലെ പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ സം​സ്കാ​രം ന​ട​ത്താ​നാ​യി സ്ഥ​ല​മി​ല്ലാ​തെ വീ​ട് പൊ​ളി​ച്ചു​നീ​ക്കി സം​സ്ക​രി​ച്ച സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി ബ​ഹു​ജ​ന സ​മ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ​ഞ്ചാ​യ​ത്തി​ൽ പൊ​തു​ശ്മ​ശാ​ന നി​ർ​മ്മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്ന​ത്.