അ​ന്താ​രാഷ്‌ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​നം: ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സൗ​ത്ത് ബീ​ച്ച് ശു​ചീ​ക​രി​ച്ചു
Sunday, September 22, 2019 1:01 AM IST
കോ​ഴി​ക്കോ​ട്: അ​ന്താ​രാഷ്‌ട്ര തീ​ര​ദേ​ശ ശു​ചീ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സൗ​ത്ത് ബീ​ച്ചി​ൽ ന​ട​ത്തി​യ ശു​ചീ​ക​ര​ണം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

400 ല​ധി​കം സ​ന്ന​ദ്ധ സേ​വ​ക​രു​ടെ ശ്ര​മ​ഫ​ല​മാ​യി 450 ചാ​ക്ക് അ​ജൈ​വ മാ​ലി​ന്യം നീ​ക്കം ചെ​യ്തു. വ​രും നാളേ​ക്കാ​യി പ്ര​കൃ​തി വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​ത് പു​തു​ത​ല​മു​റ​യി​ലൂ​ടെ​യാ​വ​ണ​മെ​ന്ന് ശു​ചീ​ക​ര​ണ യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്തമേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ർ സാം​ബ​ശി​വ​റാ​വു അ​ധ്യ​ക്ഷ​ത വഹിച്ചു.

വി​വി​ധ കോ​ള​ജു​ക​ളി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ, ദേ​ശീ​യ ഹ​രി​ത​സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ, കാ​ലി​ക്ക​ട്ട് വൊ​ള​ന്‍റിയ​ർ കൂ​ട്ടാ​യ്മ, പ്രി​ഥ്വി റൂ​ട്ട് , കോ​ർ​പ്പ​റേ​ഷ​ൻ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ, കോ​സ്റ്റ​ൽ എ​ക്സ് സ​ർ​വീ​സ് മെ​ൻ സൊ​സൈ​റ്റി, ദ​ർ​ശ​നം സം​സ്കാ​രി​ക വേ​ദി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ പ​ങ്കു​ചേ​ർ​ന്നു. ഡെ​പ്യൂ​ട്ടി മേ​യ​ർ മീ​ര ദ​ർ​ശ​ക്, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. ബാ​ബു​രാ​ജ്, കോ​ർ​പറേ​ഷ​ൻ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഡോ. ​ആ​ർ.​എ​സ്. ഗോ​പ​കു​മാ​ർ, എ​ന​ർ​ജി മാ​നേ​ജ്മെ​ൻ​റ് സെ​ന്‍റ​ർ ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ ഡോ. ​എ​ൻ. സി​ജേ​ഷ്, ദേ​ശീ​യ ഹ​രി​ത​സേ​ന ജി​ല്ലാ കോ​-ഓർ​ഡി​നേ​റ്റ​ർ എം.​എ. ജോ​ൺ​സ​ൺ, പി. ​ര​മേ​ഷ് ബാ​ബു, ജൂ​ണിയ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ കെ. ​റി​ഷാ​ദ്, കാ​ലി​ക്ക​ട്ട് വോ​ള​ന്‍റീ​ർ ടീ​മി​ന്‍റെ ആ​യ ഡോ. ​മു​ഹ​മ്മ​ദ്‌ ഷെ​ഫീ​ർ എ​ന്നി​വ​ര​ട​ക്കം 400 ലേ​റെ വൊ​ള​ന്‍റിയ​ർ​മാ​രു​ടെ ശ്ര​മ​ഫ​ല​മാ​യ് 45‌0 ലേ​റെ ചാ​ക്ക് അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശു​ചീ​ക​ര​ണ​ത്തി​ലൂ​ടെ നീ​ക്കം ചെ​യ്തു. കാ​പ്പാ​ട് ബീ​ച്ചി​ൽ നി​ന്ന് കൊ​ണ്ട് വ​ന്ന ബ​രാ​ക്കു​ഡ മെ​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു ശു​ചീ​ക​ര​ണം.