ചു​ര​ത്തി​ല്‍ ഓ​ട്ട​ത്തി​നി​ടെ ഓ​ട്ടോ​റി​ക്ഷ ക​ത്തി ന​ശി​ച്ചു
Sunday, September 22, 2019 12:54 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ഓ​ട്ട​ത്തി​നി​ടെ ഓ​ട്ടോ​റി​ക്ഷ ക​ത്തി ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 1.30 ന് ​ചു​ര​ത്തി​ല്‍ ര​ണ്ടാം വ​ള​വി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

മു​ക്ക​ത്ത് നി​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സെ​സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും തേ​ങ്ങ​യും വെ​റ്റി​ല​യും ക​യ​റ്റി വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യാ​ണ് ക​ത്തി​യ​ത്. ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ ഓ​ട്ടോ​യി​ല്‍ മു​ന്ന പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഹൈ​വേ പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രു​മെ​ത്തി​യാ​ണ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ച​ത്.