മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ മ​റുഭാ​ഗ​ത്ത് വി​ള്ള​ൽ ക​ണ്ടെ​ത്തി
Monday, August 19, 2019 12:19 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ മ​റു​ഭാ​ഗ​ത്ത് വി​ള്ള​ൽ ക​ണ്ടെ​ത്തി. മു​ത്ത​പ്പ​ൻ​കു​ന്നി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്താ​യാ​ണ് അ​റു​നൂ​റ് മീ​റ്റ​റി​ലേ​റെ നീ​ള​മു​ള്ള വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത്.
ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​ളു​ക​ൾ പോ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ള​ള​ൽ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. പ്ര​ദേ​ശ​വാ​സി​യാ​യ ജി​തി​ൻ എ​ന്ന യു​വാ​വ് ഉ​ട​ൻ​ത​ന്നെ വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ ജി​യോ​ള​ജി വി​ഭാ​ഗ​ത്തി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ചെ​യ്തു.
വി​ള്ള​ലി​ന് പ​ല​യി​ട​ങ്ങ​ളി​ലും ഒ​ന്ന​ര മീ​റ്റ​റി​ലേ​റെ ആ​ഴ​മു​ണ്ട്.​സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്തു​ള്ള​ത്. ഇ​തി​ന് താ​യാ​യി പ​ത്തി​ലേ​റെ വീ​ടു​ക​ളു​ണ്ട്. മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ മ​റു​ഭാ​ഗ​മാ​യ തു​ടി​മു​ട്ടി ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ വി​ള്ള​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​വി​ള്ള​ലി​ൽ നി​ന്ന് വെ​ള്ളം ഒ​ഴു​കു​ന്നു​മു​ണ്ട്.
ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മു​ത്ത​പ്പ​ൻ​കു​ന്നി​ന്‍റെ ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ൽ ഭീ​തി​ജ​ന​ക​മാം​വി​ധ​ത്തി​ലു​ള്ള ര​ണ്ട് വി​ള്ള​ലു​ക​ളാ​ണ് ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​യാ​ൽ കു​ന്ന് പൂ​ർ​ണ​മാ​യും ത​ക​രു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ.
ഇ​തി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ക​വ​ള​പ്പാ​റ കു​ന്നി​ലെ പാ​റ​യു​ടെ അ​ടി​ഭാ​ഗ​ത്ത് നി​ന്നും മ​ണ്ണും വെ​ള്ള​വും ഒ​ലി​ച്ചി​റ​ങ്ങി ചാ​ലു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​വ​ള​പ്പാ​റ കു​ന്നി​ലെ ഈ ​കൂ​റ്റ​ൻ പാ​റ​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​ണ്.