സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: കെ.​കെ. ര​മ
Sunday, April 21, 2024 4:59 AM IST
കു​റ്റ്യാ​ടി: വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ലി​ന് എ​തി​രേ​യും യു​ഡി​എ​ഫി​ന്‍റെ വ​നി​ത നേ​താ​ക്ക​ൾ​ക്കെ​തി​രേ​യും സി​പി​എ​മ്മി​ന്‍റെ സൈ​ബ​ർ ഗു​ണ്ട​ക​ൾ ന​ട​ത്തു​ന്ന നീ​ച​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് എ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ.​കെ. ര​മ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത്‌ 79-ാം ബൂ​ത്ത്‌ യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സി.​വി. മൊ​യ്‌​തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സ​ബി​ത മ​ണ​ക്കു​നി, വി.​പി. മൊ​യ്‌​ദു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.