യു​ഡി​എ​ഫ് എം​പി​മാ​ർ ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്: പി​ണ​റാ​യി വി​ജ​യ​ൻ
Sunday, April 21, 2024 4:59 AM IST
കൊ​യി​ലാ​ണ്ടി: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട18 അം​ഗ സം​ഘം ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​വും മോ​ദി സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ് നി​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

കേ​ര​ള​ത്തോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന ബോ​ധ്യ​പ്പെ​ടു​ത്ത‌ു​ക​യാ​ണ് എം​പി​മാ​ർ ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ കേ​ര​ള​ത്തെ കു​റ്റ​പ്പെ​ടു​ത്തി ബി​ജെ​പി സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് എ​ടു​ക്കു​ക​യ​ല്ലേ ഇ​വ​ർ ചെ​യ്ത​തെ​ന്ന് പി​ണ​റാ​യി ചോ​ദി​ച്ചു.

കൊ​യി​ലാ​ണ്ടി​യി​ൽ കെ.​കെ. ശൈ​ല​ജ​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ കു​യ്യാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​മ​റാ​മാ​നും സം​വി​ധാ​യ​ക​നു​മാ​യ അ​ഴ​ക​പ്പ​ൻ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. കെ.​കെ. ശൈ​ല​ജ, എം.​വി. ശ്രേ​യാം​സ് കു​മാ​ർ, അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ, ആ​ർ. ശ​ശി, കെ.​കെ. മു​ഹ​മ്മ​ദ്, പി.​വി​ശ്വ​ൻ, എം.​പി. ശി​വാ​ന​ന്ദ​ൻ, ഇ.​കെ. അ​ജി​ത്ത്, എ​ൻ.​കെ. ഭാ​സ്ക​ര​ൻ, ടി.​എം. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​യോ​ഗ​ത്തി​നു ശേ​ഷം കൊ​യി​ലാ​ണ്ടി​യി​ൽ റോ​ഡ് ഷോ​യും ന​ട​ന്നു.