വേ​ന​ൽ മ​ഴ​യി​ൽ നൊ​ച്ചാ​ട് ക​ന​ത്ത നാ​ശ​ന​ഷ്ടം: തെ​ങ്ങു​വീ​ണ് വീ​ട് ത​ക​ർ​ന്നു
Sunday, April 21, 2024 4:59 AM IST
പേ​രാ​മ്പ്ര: ഇ​ന്ന​ലെ വൈ​കീ​ട്ടോ​ടെ ഉ​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ ചാ​ത്തോ​ത്ത് താ​ഴ​യി​ലും പ​രി​സ​ര​ത്തും ക​ന​ത്ത നാ​ശ​ന​ഷ്ടം. പാ​റ​ക്ക​ലി​ലെ അ​രി​ക്കോ​ത്ത്ക​ണ്ടി മീ​ത്ത​ൽ അ​ഷ്റ​ഫി​ന്‍റെ വീ​ട് തെ​ങ്ങു​വീ​ണ് ത​ക​ർ​ന്നു.

അ​ടു​ക്ക​ള ഭാ​ഗ​ത്തി​ന്‍റെ ഓ​ടും പ​ട്ടി​ക​യും ചു​മ​രു​മാ​ണു ത​ക​ർ​ന്ന​ത്. വീ​ടി​നു മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബും ത​ക​ർ​ന്നു. ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​തി​നാ​യി അ​ഷ്റ​ഫ് പ​റ​ഞ്ഞു.

വാ​ർ​ഡ് മെ​മ്പ​ർ പി.​എം. ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി. കാ​വി​ൽ മാ​പ്പ​റ്റ താ​ഴെ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ട് ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. നാ​ട്ടു​കാ​രു​ടെ പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ൽ കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചു.