കു​റ്റ്യാ​ടി പു​ഴ​യോ​രം ഇ​ടി​യു​ന്നു; എം​എ​ൽ​എ മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി
Friday, August 19, 2022 12:19 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി പു​ഴ​യോ​രം നി​ര​ന്ത​ര​മാ​യി ഇ​ടി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന വി​ഷ​യം കെ.​പി. കു​ഞ്ഞ​മ്മ​ത് കു​ട്ടി എം​എ​ൽ​എ റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​നെ നേ​രി​ട്ട് ക​ണ്ട് അ​റി​യി​ച്ചു.
കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലെ വേ​ളം, കു​റ്റ്യാ​ടി, മ​ണി​യൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പു​ഴ​യോ​രം ഇ​ടി​യു​ന്ന​ത്. ഇ​തു കാ​ര​ണം പ​രി​സ​ര​വാ​സി​ക​ളാ​ണ് ഏ​റെ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​ത്. പു​ഴ​യി​ൽ മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടി​യ സാ​ഹ​ച​ര്യ​വും എം​എ​ൽ​എ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.
ഇ​ത്ത​ര​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ​ൽ ലേ​ലം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​ലോ​ചി​ക്ക​ണ​മെ​ന്നും, മ​ണ​ൽ ലേ​ലം ചെ​യ്ത തു​ക പു​ഴ​യോ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഉ​ചി​ത​മാ​കു​മെ​ന്നും എം​എ​ൽ​എ മ​ന്ത്രി​യെ അ​റി​യി​ച്ചു.