ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും: മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്
Thursday, August 11, 2022 11:48 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ജി​ല്ല​യി​ലെ ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​ന് സ​മാ​ന​മാ​യി മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലും ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് കോ​ഴി​ക്കോ​ട് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധ്യ​മാ​കു​ന്ന മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്ക​ണം. മ​ല​ബാ​ര്‍ മ​ഹോ​ത്സ​വം ഭാ​വി​യി​ല്‍ ന​ട​ത്തു​ന്ന കാ​ര്യം ആ​ലോ​ചി​ക്കും. ബീ​ച്ച് ടൂ​റി​സം പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും.
മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ ജ​ല ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​യി ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ വ​ള്ളം​ക​ളി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഓ​ണാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ​വ​രു​ടെ​യും പൂ​ര്‍​ണ്ണ പി​ന്തു​ണ അ​ഭ്യ​ര്‍​ത്ഥി​ക്കു​ന്ന​താ​യും പ​രി​പാ​ടി​യി​ല്‍ ജ​ന​പി​ന്തു​ണ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ ഡോ.​എ​ന്‍. തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി പ​റ​ഞ്ഞു.

ജി​ല്ല​യി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് തു​ട​ക്ക​മാ​കും. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ ഭാ​ഗ​ങ്ങ​ളാ​യ മാ​നാ​ഞ്ചി​റ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ഭാ​ഗ​ങ്ങ​ളി​ല്‍ ദീ​പാ​ല​ങ്കാ​രം ഒ​രു​ക്കും.

പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ള്‍, ട്രാ​ഫി​ക് സി​ഗ്‌​ന​ലു​ക​ള്‍,മ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ദീ​പ​ങ്ങ​ളാ​ല്‍ അ​ല​ങ്ക​രി​ക്കും.​ഏ​ഴു​മു​ത​ല്‍ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ വി​വി​ധ വേ​ദി​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും. ഒ​മ്പ​താം തീ​യ​തി മു​ത​ല്‍ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ ന​ഗ​ര​ത്തി​ലെ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ല്‍ അ​വ​ത​രി​പ്പി​ക്കും.
ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ വി​പു​ല​മാ​ക്കാ​ന്‍ 20 ഓ​ളം സ​ബ്ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് സ​മാ​പ​ന​മാ​വു​ന്ന​ത്.​യോ​ഗ​ത്തി​ല്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.