വാ​ഹ​നീ​യം ജി​ല്ലാത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് നാ​ളെ
Thursday, August 11, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഓ​ഫീ​സു​ക​ളി​ൽ തീ​ർ​പ്പാ​ക്കാ​തെ​യു​ള്ള അ​പേ​ക്ഷ​ക​ളി​ലും പ​രാ​തി​ക​ളി​ലും ജി​ല്ലാ ത​ല പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് വാ​ഹ​നീ​യം 2022 ന​ട​ത്ത​പ്പെ​ടു​മെ​ന്ന് കോ​ഴി​ക്കോ​ട് ആ​ർ​ടി​ഒ പി.​ആ​ർ. സു​മേ​ഷ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നാ​ളെ രാ​വി​ലെ 9.30ന് ​കോ​ർ​പ​റേ​ഷ​ൻ ടൗ​ൺ ഹാ​ളി​ൽ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ‌ മു​ഖ്യാ​തി​ഥി​ക​ളാ​കും. കൂ​ടാ​തെ ജി​ല്ല​യി​ലെ മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ, മേ​യ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ‌ പ​ങ്കെ​ടു​ക്കും.