ഹാ​ഫ് ഫെ​സ്റ്റി​വ​ൽ: 53 ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, August 10, 2022 1:01 AM IST
ക​ൽ​പ്പ​റ്റ: ഇ​ൻ​സൈ​റ്റ് ദ് ​ക്രി​യേ​റ്റീ​വ് ഗ്രൂ​പ്പി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​തു ഇ​ന്‍റർ​നാ​ഷ​ണ​ൽ ഹൈ​ക്കു അ​മേ​ച്ച​ർ ലി​റ്റ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് 53 ചി​ത്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​യി​ൽ നി​ന്നും വി​ദേ​ശ​ത്തു നി​ന്നു​മാ​യി ല​ഭി​ച്ച 97 ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും ചി​ത്ര​ങ്ങ​ൾ സ്ക്രീ​നിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​ത്ത​ത്.അ​ഞ്ചു​മി​നി​റ്റി​ൽ താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള ഹാ​ഫ് വി​ഭാ​ഗ​ത്തി​ൽ 41 ചി​ത്ര​ങ്ങ​ളും ഒ​രു മി​നി​റ്റി​ൽ താ​ഴെ ദൈ​ർ​ഘ്യ​മു​ള്ള ‘മൈ​ന്യൂ​ട്’ (വി​ഭാ​ഗ​ത്തി​ൽ 12 ചി​ത്ര​ങ്ങ​ളു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
പാ​ല​ക്കാ​ട് ല​യ​ണ്‍​സ് സ്കൂ​ൾ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഹാ​ളി​ൽ സെ​പ്റ്റം​ബ​ർ 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. സെ​പ്റ്റം​ബ​ർ 11നു ​സ​മാ​പ​ന​യോ​ഗ​ത്തി​ൽ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും. ഓ​രോ ചി​ത്ര​വും പ്ര​ദ​ർ​ശി​പ്പി​ച്ച​ശേ​ഷം കാ​ണി​ക​ളെ​യും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ച​ർ​ച്ച ഉ​ണ്ടാ​കൂം. ഹാ​ഫ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന ചി​ത്ര​ത്തി​നു ഗോ​ൾ​ഡ​ൻ സ്ക്രീ​ൻ പു​ര​സ്കാ​രം ല​ഭി​ക്കും. ശി​ൽ​പി വി.​കെ.​രാ​ജ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും 50,000 രൂ​പ​യും സാ​ക്ഷ്യ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് ഗോ​ൾ​ഡ​ൻ സ്ക്രീ​ൻ അ​വാ​ർ​ഡ്. മൈ​ന്യൂ​ട്ട് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടു​ന്ന ചി​ത്ര​ത്തി​നു സി​ൽ​വ​ർ സ്ക്രീ​ൻ അ​വാ​ർ​ഡ് ല​ഭി​ക്കും. വി.​കെ.​രാ​ജ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്ത ശി​ൽ​പ​വും 10,000 രൂ​പ​യും സാ​ക്ഷ്യ​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് സി​ൽ​വ​ർ സ്ക്രീ​ൻ അ​വാ​ർ​ഡ്. മു​ൻ​നി​ര ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നം​ഗ ജൂ​റി​യാ​ണ് ചി​ത്ര​ങ്ങ​ളെ വി​ല​യി​രു​ത്തി അ​വാ​ർ​ഡു​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. മ​ത്സ​രേ​ത​ര വി​ഭാ​ഗ​ത്തി​ൽ 10 ഹ്ര​സ്വ ചി​ത്ര​ങ്ങ​ളും 25 ഹൈ​ക്കു ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ഓ​ഗ​സ്റ്റ് 25നു ​മു​ൻ​പാ​യി വെ​ബ്സൈ​റ്റി​ലൂ​ടെ ഡെ​ലി​ഗേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. കൂ​ടു​ത​ൽ വി​വ​ര​ത്തി​നു www.insightthecreativegroup.com എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ​യും 9446000373 എ​ന്ന ന​ന്പ​റി​ലും ബ​ന്ധ​പ്പെ​ടാ​മെ​ന്നു ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ കെ.​വി. വി​ൻ​സ​ന്‍റ് അ​റി​യി​ച്ചു.