ചു​ര​ത്തി​ല്‍ മ​രം വീ​ണും ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, August 7, 2022 12:28 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണും ലോ​റി​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചും ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നി​ന് ഏ​ഴാം വ​ള​വി​ന് സ​മീ​പ​മാ​ണ് മ​രം വീ​ണ​ത്. റോ​ഡി​നു കു​റു​കെ വീ​ണ മ​രം റോ​ഡി​ല്‍ പ​തി​ക്കാ​തെ ഉ​യ​ര്‍​ന്നു നി​ന്ന​തി​നാ​ല്‍ ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​യെ​ങ്കി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഗ​താ​ഗ​ക്കു​രു​ക്കി​ല്‍​പ്പെ​ട്ടു.

ക​ല്‍​പ്പ​റ്റ​യി​ല്‍ നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യും ഹൈ​വേ പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​രം മു​റി​ച്ചു മാ​റ്റി വൈ​കു​ന്നേ​രം നാ​ലി​ന് ഗ​താ​ഗ​തം പൂ​ര്‍​വ്വ സ്ഥി​തി​യി​ലാ​ക്കി. വൈ​കു​ന്ന​രം അ​ഞ്ചേ​കാ​ലി​ന് ര​ണ്ടാം വ​ള​വി​ന് താ​ഴെ​ഭാ​ഗ​ത്താ​യി ലോ​റി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് വീ​ണ്ടും ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പി​രി​ക്കി​ല്ല. ലോ​റി​ക​ള്‍ മാ​റ്റി അ​ഞ്ചേ​മൂ​ക്കാ​ലോ​ടെ​യാ​ണ് ഗ​താ​ഗ​ത ത​ട​സം നീ​ക്കി​യ​ത്. ദീ​ര്‍​ഘ നേ​രം വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന് നീ​ണ്ട നി​ര രൂ​പ​പ്പെ​ട്ട​തി​നാ​ല്‍ ഏ​റെ നേ​രം വാ​ഹ​ന​ങ്ങ​ള്‍ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു.