കൃ​ഷി​യി​ട​ത്തി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി; വ്യാ​പ​ക കൃ​ഷി​നാ​ശം
Sunday, May 29, 2022 1:59 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡ് മ​ണ്ടോ​പ്പാ​റ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം. അ​ടു​ത്ത നാ​ളു​ക​ളാ​യി ഇ​ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി പ​ര​ത്തി ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടാ​ന​യി​റ​ങ്ങു​ന്ന​ത്.

ഈ ​ഭാ​ഗ​ത്തു​ള്ള പെ​രു​വ​ണ്ണാ​മൂ​ഴി ഡാ​മ​ന്‍റെ റി​സ​ർ​വോ​യ​ർ നീ​ന്തി ക​ട​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ൽ പ്ര​വേ​ശി​ച്ച​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ക​ർ​ഷ​ക​രാ​യ റെ​ജി ഒ​റ്റ​പ്ലാ​ക്ക​ൽ, മാ​ണി മ​റ്റ​ത്തി​ൽ, മൂ​സ നീ​ല​ങ്ക​ത്ത് തു​ട​ങ്ങി​യ​വ​രു​ടെ തെ​ങ്ങ്, വാ​ഴ, കൊ​ക്കോ, ജാ​തി തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്.

കൂ​ടാ​തെ കൂ​ട്ട​മാ​യി​റ​ങ്ങു​ന്ന ആ​ന കൃ​ഷി​യി​ട​ത്തി​ലെ ക​യ്യാ​ല, ക​മ്പി​വേ​ലി​ക​ൾ എ​ന്നി​വ​യും ത​ക​ർ​ക്കു​ന്നു​വെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ക്ഷ​ണി​യാ​യി മാ​റി​യ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.