പൂ​ഴി​ത്തോ​ട്ടി​ലെ വൈ​ഫൈ പ്ര​ശ്നം; പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Saturday, January 29, 2022 12:25 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ൽ സ​മ്പൂ​ർ​ണ്ണ വൈ​ഫൈ പ്ര​ഖ്യാ​പ​നം ന​ട​ത്തി. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​വും പ​ഞ്ചാ​യ​ത്തി​ൽ​പെ​ട്ട മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ൽ പെ​ട്ട കു​റ​ത്തി​പ്പാ​റ, പൂ​ഴി​ത്തോ​ട് മേ​ഖ​ല​ക​ളി​ൽ സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ത്ത​തി​ൽ പൂ​ഴി​ത്തോ​ട് കോ​ൺ​ഗ്ര​സ് യൂ​ണി​റ്റ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ട്രൈ​ബ​ൽ കോ​ള​നി, ബാ​ങ്ക്, സ്കൂ​ൾ എ​ന്നി​വ​യെ​ല്ലാ​മു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് ഉ​ട​നെ വൈ ​ഫൈ സം​വി​ധാ​നം ന​ട​പ്പി​ൽ വ​രു​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ജീ​മോ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​ജോ കൈ​പ്പ​ൻ​പ്ലാ​ക്ക​ൽ, ബി​ജു ചെ​റു​കു​ന്ന്, ടോം​ലി​ൽ കൈ​ത​ക്കു​ളം, ലി​റ്റൊ കും​ബ്ലാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.സ​മ്പൂ​ർ​ണ്ണ വൈ ​ഫൈ​യു​ടെ ജോ​ലി​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ഫെ​ബ്രു​വ​രി എ​ട്ടോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്നും ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് കെ. ​സു​നി​ൽ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.