പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നം: കൂ​രാ​ച്ചു​ണ്ടി​ൽ വി​ളം​ബ​ര റാ​ലി
Saturday, January 15, 2022 11:25 PM IST
കൂ​രാ​ച്ചു​ണ്ട്: പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൂ​രാ​ച്ചു​ണ്ട് സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ളം​ബ​ര റാ​ലി ന​ട​ത്തി. സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഒ.​കെ. അ​മ്മ​ദ്, വി​ൻ​സി തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ കെ.​സി. ബി​ജു, ആ​ൻ​സി ജോ​സ​ഫ്, സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ എ​സ്‌​പി​സി കേ​ഡ​റ്റു​ക​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, സാ​ന്ത്വ​നം അം​ഗ​ങ്ങ​ളാ​യ ജോ​സ് ഇ​ട്ടി​യാ​പ്പാ​റ, ജോ​ൺ​സ​ൺ തേ​നം​മാ​ക്ക​ൽ, ലി​സ അ​രീ​ക്ക​ൽ, ഷൈ​നി ക​ണ്ട​ശാം​കു​ന്നേ​ൽ, ബേ​ബി കൈ​ത​ക്കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.