എ​യ്ഡ്‌​സ് ദി​നം ആചരിച്ചു
Thursday, December 2, 2021 12:44 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഗ​വ. ഐ​ടി​ഐ തി​രു​വ​മ്പാ​ടി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​മ്പാ​ടി എ​ഫ്എ​ച്ച്സി യി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രു​വ​മ്പാ​ടി അ​ൽ​ഫോ​ൻ​സ കോ​ള​ജും ദി​ശ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും സം​യു​ക്ത​മാ​യി അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര എ​യ്ഡ്സ് ദി​നം ആ​ച​രി​ച്ചു. മാ​നേ​ജ​ർ ഫാ.​സ്ക​റി​യ മ​ങ്ക​ര​യി​ൽ ചു​വ​ന്ന റി​ബ​ൺ പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി.​ചാ​ക്കോ​യ്ക്കും വി​ശി​ഷ്ടാ​തി​ഥി പ്രി​യ​ദ​ർ​ശ​ൻ​ലാ​ലി​നും ന​ൽ​കി​കൊ​ണ്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​മ​ര​ശേ​രി: ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലി​സാ കോ​ള​ജ് കൈ​ത​പൊ​യി​ലും മ​ല​ബാ​ര്‍ ക​ള്‍​ച്ച​റ​ല്‍ ഫോ​റം കോ​ഴി​ക്കോ​ടും സം​യു​ക്ത​മാ​യി കോ​ഴി​ക്കോ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ലി​സാ കോ​ള​ജി​ലെ അ​മ്പ​തോ​ളം വ​രു​ന്ന ഒ​ന്നാം വ​ര്‍​ഷ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍, കോ​ഴി​ക്കോ​ട് ബീ​ച്ച്, ബ​സ് സ്റ്റാ​ന്‍​ഡ്, താ​മ​ര​ശേ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ തെ​രു​വ് നാ​ട​ക​ങ്ങ​ളും ഫ്ലാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗം ഐ​സി​ടി​സി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക​ട​ർ പി.​കെ. ശ​ര​ത് കു​മാ​ർ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡോ.​സി.​കെ. വി​നോ​ദ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ഡോ​ക്ട​ർ അ​സ്ലം ഫാ​റൂ​ഖ് ലോ​ഗോ പ്ര​കാ​ശി​പ്പി​ച്ചു.