ക​ട​ന്ന​ല്‍​കു​ത്തേ​റ്റ് എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍ മ​രി​ച്ചു
Saturday, October 16, 2021 1:33 AM IST
കോ​ഴി​ക്കോ​ട്: ക​ട​ന്ന​ല്‍​കു​ത്തേ​റ്റ് എ​ക്‌​സൈ​സ് ഡ്രൈ​വ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ചാ​ത്ത​മം​ഗ​ലം നെ​ച്ചൂ​ളി പ​റ​മ്പി​ലെ സു​ധീ​ഷ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം. വീ​ട്ടു​വ​ള​പ്പി​ലെ പ്ലാ​വി​ന് മു​ക​ളി​ലു​ണ്ടാ​യി​രു​ന്നു ക​ട​ന്ന​ല്‍ കൂ​ട് പ​രു​ന്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ട​ന്ന​ലു​ക​ള്‍ കൂ​ട്ട​ത്തോ​ടെ വീ​ട്ടു​വ​ള​പ്പി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു രാ​മ​ച​ന്ദ്ര​നെ കു​ത്തി. പി​ന്നാ​ലെ രാ​മ​ച​ന്ദ്ര​നെ ര​ക്ഷി​ക്കാ​നാ​ത്തെി​യ സു​ധീ​ഷി​നെ ക​ട​ന്ന​ല്‍ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​ക്കി​ടെ വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​രി​ച്ചു. കോ​ഴി​ക്കോ​ട് ജോ​യി​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഡ്രൈ​വ​റാ​യി​രു​ന്നു സു​ധീ​ഷ്.