വൈ​ദ്യു​തി നി​ല​ച്ചാ​ലും ഇ​നി കാ​യ​ണ്ണ പി​എ​ച്ച്സി​ ഇരുട്ടിലാവില്ല
Wednesday, June 16, 2021 12:04 AM IST
പേ​രാ​മ്പ്ര: വൈ​ദ്യു​തി നി​ല​ച്ചാ​ലും ഇ​നി കാ​യ​ണ്ണ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വെ​ളി​ച്ച​മു​ണ്ടാ​വും. കാ​യ​ണ്ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 1988 ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ശു​പ​ത്രി​ക്ക് ജ​ന​റേ​റ്റ​ർ വാ​ങ്ങി ന​ൽ​കി​യ​ത്. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ ഇ​വ​രു​ടെ സ​ഹ​പാ​ഠി മ​ണ്ണാ​റ​ത്ത് മു​ഹ​മ്മ​ദി​ന്‍റെ ഓ​ർ​മ​യ്ക്കുവേ​ണ്ടി​യാ​ണ് ജ​ന​റേ​റ്റ​ർ വാ​ങ്ങി ന​ൽ​കി​യ​ത്.
മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​വി​ടെ മ​ഴ​ക്കാ​ല​ത്ത് വൈ​ദ്യു​തി നി​ല​ക്കു​ന്ന​ത് പ​തി​വാ​ണ്. ഇ​ത് രോ​ഗി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​മു​ണ്ട്. ജ​ന​റേ​റ്റ​ർ സ​മ​ർ​പ്പ​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ശ​ശി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ ബി​ൻ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജീ​ജ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഹ​മീ​ദ്, ഫാ​ർ​മ​സി​സ്റ്റ് കെ.​എം. അ​ഷ​റ​ഫ്, വി.​സി. സ​ജി​ത, എം. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.