മാ​മ്പ​ഴക്കൂട്ടത്തിൽ മനസു നിറഞ്ഞ്...
Sunday, May 9, 2021 12:16 AM IST
മു​ക്കം: കാ​ര​ശേ​രി സ്വ​ദേ​ശി പൊ​യി​ലി​ൽ അ​ബ്ദു എ​ന്ന ക​ർ​ഷ​ക​ന്‍റെ വീ​ടി​ന്നൊ​രു മാ​മ്പ​ഴ ന​ഴ്സ​റി​യാ​ണ് . കാ​ര​ശേ​രി ചീ​പ്പാം​കു​ഴി​യി​ലെ ഈ ​വീ​ട്ടി​ൽ എ​ത്തു​ന്ന ആ​ർ​ക്കും കാ​ണാ​നാ​വു​ന്ന​ത് ഇ​ന്ത്യ​യി​ലേ​യും വി​ദേ​ശ​ത്തേ​യും നി​ര​വ​ധി മാ​വു​ക​ളും അ​തി​ൽ കാ​യ്ച്ചു നി​ൽ​ക്കു​ന്ന മാ​ങ്ങ​ക​ളു​മാ​ണ്. 150 ഓ​ളം ഇ​നം മാ​വു​ക​ളാ​ണ് ഇ​ദ്ദേ​ഹം ന​ട്ടു​വ​ള​ർ​ത്തി പ​രി​പാ​ലി​ച്ചു​പോ​രു​ന്ന​ത്.

അ​തി​ൽ അന്പതോളം വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ൾ കാ​യ്ച്ചു ക​ഴി​ഞ്ഞു. നാ​ട​ൻ മാ​വു​ക​ളി​ൽ ഗ്രാ​ഫ്റ്റിം​ഗും ബ​ഡിം​ഗു​മെ​ല്ലാം ന​ട​ത്തി​യാ​ണ് മ​റ്റു നി​ര​വ​ധി ഇ​നം മാ​ങ്ങ​ക​ളു​ണ്ടാ​വു​ന്ന മാ​വു​ക​ളാ​ക്കി മാ​റ്റു​ന്ന​ത്.​സി​ന്ദൂ​ർ, നാ​സി പ​സ​ന്ത്, ഒ​ളോ​ർ, ചേ​ല​ൻ തു​ട​ങ്ങി നാ​മ​റി​യു​ന്ന​തും അ​റി​യാ​ത്ത​തു​മാ​യ മാ​വു​ക​ൾ ഇ​വി​ടെ​യു​ണ്ട്. നാ​ട​ൻ മാ​വു​ക​ളി​ൽ ഗ്രാ​ഫ്റ്റ് ചെ​യ്യു​മ്പോ​ൾ മാ​വു​ക​ൾ​ക്ക് പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​ക്കു​മെ​ന്ന് അ​ബ്ദു പ​റ​യു​ന്നു. ഒ​പ്പം ന​ല്ല ഫ​ല​വും ല​ഭി​ക്കും. ഓ​രോ വ​ർ​ഷ​വും വി​ള​വെ​ടു​ത്ത​തി​ന് ശേ​ഷം മാ​വ് വെ​ട്ടി വൃ​ത്തി​യാ​ക്കു​ക​യാ​ണ​ങ്കി​ൽ അ​ടു​ത്ത വ​ർ​ഷ​വും ന​ല്ല വി​ള​വ് ല​ഭി​ക്കും.

ക​ർ​ഷ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും ഗ്രാ​ഫ്റ്റിം​ഗി​നേ​യും ബ​ഡിം​ഗി​നേ​യും കു​റി​ച്ച് ക്ലാ​സ് എ​ടു​ത്ത് ന​ൽ​കാ​റു​മു​ണ്ട്. അ​ബ്ദു പൊ​യി​ലി​ൽ.​അ​ൽ​ഫോ​ൻ​സാ, കാ​ലാ​പാ​നി,നാ​സി പ​സ​ന്തു,കോ​ഷേ​രി,ആ​പ്പി​ൾ റു​മേ​നി​യ ,വൈ​റ്റ് മൂ​വാ​ണ്ട​ൻ,സി​ന്ദൂ​ർ,വെ​ങ്ക​ര​പ്പ​ള്ളി,ച​ക്ക​ര​കു​ട്ടി,നീ​ല​ൻ നാ​ട​ൻ ഇ​ന​ങ്ങ​ളാ​യ ചേ​ല​ൻ,ഒ​ളോ​ർ, തു​ട​ങ്ങി​യ​വ​യു​ടെ​യെ​ല്ലാം തൈ​ക​ൾ അ​ബ്ദു​വി​ന്‍റെ കൈ​വ​ശ​മു​ണ്ട്.