ചാ​വ​റ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ന് സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം
Monday, January 25, 2021 11:31 PM IST
താ​മ​ര​ശേ​രി: സി​എം​സി സി​സ്റ്റേ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍റ് മേ​രീ​സ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ല്‍ 30 വ​ര്‍​ഷ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ചാ​വ​റ ഇം​ഗ്ലീ​ഷ് മീ​ഡി​യം എ​ല്‍​പി സ്‌​കൂ​ളി​ന് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​പ​ത്രം ല​ഭി​ച്ചു. കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‍ ലി​വീ​ന​യ്ക്ക് അ​നു​മ​തി പ​ത്രം കൈ​മാ​റി.
സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സി​എം​സി സി​സ്റ്റേ​ഴ്‌​സ് ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും തു​ട​ര്‍​ന്നും ഈ ​സ്‌​കൂ​ളി​ന്‍റെ സേ​വ​നം ഈ ​നാ​ടി​ന്‍റെ വ​ള​ര്‍​ച്ച​യ്ക്ക് പി​ന്‍​ബ​ല​മാ​കു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ നെ​സ്സി സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി.​ആ​ർ. ബേ​ബി, വാ​ര്‍​ഡ് അം​ഗം എ.​പി. മു​സ്ത​ഫ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു കു​ഴു​മ്പി​ല്‍, ജ​യ​രാ​ജ്, സ്റ്റാ​ഫ് പ്ര​തി​നി​ധി അ​നി​ല ജോ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.