കോഴിക്കോട്: ജില്ലയില്‍ 814 പേര്‍ക്ക് കൂടി കോവിഡ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 792 പേര്‍ക്കാണ് പോസിറ്റീവ് ആയത്. 20 പേരുടെ ഉറവിടം വ്യക്തമല്ല. 6463 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്എല്‍ടിസി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 534 പേര് കൂടി രോഗമുക്തി നേടി. ചക്കിട്ടപ്പാറ, കുറ്റ്യാടി , നാദാപുരം , കോഴിക്കോട് കോര്പ്പറേഷന്, കാവിലുംപാറ, ഒഞ്ചിയം, ഒളവണ്ണ, പെരുവയല്‍, പുറമേരി എന്നിവിടങ്ങളില്‍ പോസിറ്റീവായ 20 പേരുടെ ഉറവിടം വ്യക്തമല്ല.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് കോര്‍പ്പറേഷനിലാണ്. 128 കേസുകളാണിവിടെയുള്ളത്. ചാലപ്പുറം, കോട്ടാംപറമ്പ്, കിണാശേരി, കുറ്റിച്ചിറ, തളി, മീഞ്ചന്ത, എരഞ്ഞിക്കൽ, നല്ലളം, കോവൂര്‍, ചേവായൂർ, കോട്ടൂളി, നടക്കാവ്, മലാപ്പറമ്പ്, വെളളിമാടുകുന്ന്, മെഡിക്കല്‍ കോളജ്, ബിലാത്തിക്കുളം, വെസ്റ്റ്ഹിൽ, പുതിയങ്ങാടി, എടക്കാട്, തിരുവണ്ണൂർ, കുണ്ടുപറമ്പ്, കണ്ടംകുളങ്ങര, കോയ റോഡ്, വെളളിപ്പറമ്പ്, മേരിക്കുന്ന്, കാരപ്പറമ്പ്, മാങ്കാവ്, ലിങ്ക് റോഡ്, ചെറുവണ്ണൂർ, പുതിയനിരത്ത്, എലത്തൂര്‍, അരക്കിണർ, വളയനാട്, ചേവരമ്പലം എന്നീ കോര്പറേഷന് മേഖലയിലാണ് സമ്പര്‍ക്ക കേസുകള്‍ കൂടുതലായുള്ളത്.