ഒ​ഴി​വുദി​ന​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​യി
Sunday, January 17, 2021 11:08 PM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ് കി​ള​യി​ൽ താ​ഴെ​ക​നാ​ൽ റോ​ഡ് പ​രി​സ​ര​ത്തെ കാ​ട് മൂ​ടി യാ​ത്രാ യോ​ഗ്യ​മ​ല്ലാ​ത്ത ഒ​ന്ന​ര കി​ലോ മീ​റ്റ​റോ​ളം പ്ര​ദേ​ശം കു​റ്റ്യാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ൻ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ കാ​ട് വെ​ട്ടി ശു​ചീ​ക​രി​ച്ചു.
മ​രു​തോ​ങ്ക​ര ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത് ശ്ര​മ​ദാ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് അ​ധ്യാ​പ​ക​ൻ പി.​കെ. നൗ​ഷാ​ദ്, ലീ​ഡ​ർ​മാ​രാ​യ ഷി​ബി​ഹാ​ൽ ഫി​റോ​സ്, മ​ണി​വ​ർ​ണ്ണ, നാ​ട്ടു​കാ​രാ​യ വി.​പി. നാ​ണു, സു​രേ​ഷ് കാ​ലാ​യി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.