പൊ​ന്ന​ത്ത് ഷൈ​മ പ​രാ​ജ​യ​പ്പെ​ട്ട​ത് 14 വോ​ട്ടി​ന്; ബി​ജെ​പി സ്ഥാ​നാ​ർ​ഥി കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി
Sunday, January 17, 2021 11:07 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ 49 - വാ​ർ​ഡ് തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ചോ​ദ്യം ചെ​യ്ത് ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഷൈ​മ പൊ​ന്ന​ത്ത് കോ​ഴി​ക്കോ​ട് മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു.
‌മാ​റാ​ട് ഡി​വി​ഷ​നി​ലെ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​യ്ക്കാ​ൻ സി​പി​എം വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ചെ​യ്ത​താ​യി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ആ​സൂ​ത്രി​ത​മാ​യി ക​ള്ള​വോ​ട്ട് ചെ​യ്യി​ച്ചു​വെ​ന്നും മു​ൻ​നി​ശ്ച​യ​പ്ര​കാ​രം വി​വി​ധ ബൂ​ത്തു ക​ളി​ൽ ഇ​ര​ട്ട വോ​ട്ടു​ക​ൾ ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്.
കൂ​ടാ​തെ സി​പി​എം അ​നു​കൂ​ല യൂ​ണി​യ​നി​ൽ​പ്പെ​ട്ട സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​സ്റ്റ​ൽ വോ​ട്ടി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി ബി​ജെ​പി വോ​ട്ടു​ക​ൾ അ​സാ​ധു​വാ​ക്കി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. 14 വോ​ട്ടി​നാ​ണ് ഷൈ​മ പൊ​ന്ന​ത്ത് ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത്.