എം​ഇ​എ​സ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ ചി​കി​ത്സ നൂ​റു​ദി​നം പി​ന്നി​ടു​ന്നു
Wednesday, November 25, 2020 10:04 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ കോ​വി​ഡ് ചി​കി​ത്സ നൂ​റു ദി​വ​സം പി​ന്നി​ടു​ന്നു. കോ​വി​ഡ് വ്യാ​പന​ത്തെ​ത്തു​ട​ർ​ന്നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ ഹോ​സ്പി​റ്റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 200 കി​ട​ക്ക​ക​ളും ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ടെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​ദ്യ കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ഡ​യ​റ​ക്ട​ർ ഡോ. ​ഫ​സ​ൽ ഗ​ഫൂ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഹ​മീ​ദ് ഫ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി മാ​റ്റി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ഡോ​ക്ട​റു​മാ​രു​ടെ​യും പി​ജി, ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി നൂ​റു ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ന്ന​ത്.
കാ​സ്പ് പ​ദ്ധ​തി​യി​ലൂ​ടെ സൗ​ജ​ന്യ കോ​വി​ഡ് ച​കി​ത്സ ല​ഭ്യ​മാ​ക്കി ആ​ശു​പ​ത്രി​യി​ലു​ള്ള​വ​ർ​ക്കു സൗ​ജ​ന്യ ഭ​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു വ​രു​ന്നു. ഇ​തു​വ​രെ 1000ത്തി​ൽ പ​രം രോ​ഗി​ക​ൾ എം​ഇ​എ​സ് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ നി​ന്നു സു​ഖം പ്രാ​പി​ച്ചു മ​ട​ങ്ങി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ നൂ​റാം ദി​വ​സ​ത്തി​ൽ, ഡോ​ക്ട​ർ​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഹ​മീ​ദ് ഫ​സ​ൽ അ​ഭി​ന​ന്ദി​ച്ചു.​എം​ഇ​എ​സ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും അ​നു​മോ​ദി​ച്ചു. കോ​വി​ഡ് ഭേ​ദ​മാ​യ​വ​ർ​ക്കു​ള്ള പോ​സ്റ്റ് കോ​വി​ഡ് ക്ലി​നി​ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും.