പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ 154 പൊ​തു ടോ​യ് ലെറ്റു​ക​ൾ സ​ജ്ജം
Tuesday, October 27, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ര​ജ​ത ജൂ​ബി​ലി പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട 154 പൊ​തു ടോ​യ് ലെറ്റു​ക​ളു​ടെ പ്ര​ഖ്യാ​പ​ന​വും മൊ​ബൈ​ൽ ആ​പ്പി​ന്‍റെ ലോ​ഞ്ചിം​ഗും തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ കൂ​ടി പ​ങ്കാ​ളി​ക​ളാ​ക്കി​യാ​ണ് ന​ഗ​ര​സ​ഭ ഈ ​ല​ക്ഷ്യം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള എ​ഴു​പ​തോ​ളം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ടോ​യ് ലെറ്റു​ക​ൾ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു കൊ​ടു​ക്കും. ഇ​വി​ട​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ പൊ​തു​ടോ​യ് ലെറ്റ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക സ്റ്റി​ക്ക​ർ പ​തി​പ്പി​ക്കും. കൂ​ടാ​തെ ന​ഗ​ര​സ​ഭ​യു​ടെ ഏ​ഴു കെ​ട്ടി​ട​ങ്ങ​ളി​ലാ​യു​ള്ള 65 ടോ​യ് ലെറ്റു​ക​ൾ ന​വീ​ക​രി​ച്ച് പൊ​തു ടോ​യ് ലെറ്റു​ക​ളാ​ക്കു​ക​യും ന​ഗ​ര​ത്തി​ലെ നാ​ല് കേ​ന്ദ്ര​ങ്ങ​ളി​ൽ 16 മോ​ഡു​ലാ​ർ ടോ​യ് ലെറ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഇ​തു​വ​ഴി 154 പൊ​തു ടോ​യ് ലെറ്റു​ക​ൾ പൊ​തു​ജ​ന സേ​വ​ന സ​ജ്ജ​മാ​ക്കി​യി​രി​ക്ക​യാ​ണ്. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്കെ​ല്ലാം ഈ ​ടോ​യ് ലെറ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു ടോ​യ് ലെറ്റു​ക​ളു​ടെ ലോ​ക്കേ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​നു​ബ​ന്ധ ന​ഗ​ര സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പെ​രു​മ എ​ന്ന പേ​രി​ലു​ള്ള മൊ​ബൈ​ൽ ആ​പ്പും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ്രാ​ഥ​മി​ക​കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി വെ​ളി​യി​ട വി​സ​ർ​ജ​ന മു​ക്ത ന​ഗ​രം എ​ന്ന ല​ക്ഷ്യം ന​ട​പ്പാ​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ, വി.​ശ​ശി​കു​മാ​ർ, പി.​പി വാ​സു​ദേ​വ​ൻ, സി.​ദി​വാ​ക​ര​ൻ, സി.​എ​ച്ച് ആ​ഷി​ക്ക്, സി.​സേ​തു​മാ​ധ​വ​ൻ, കെ.​സി.മൊ​യ്തീ​ൻ​കു​ട്ടി, പി.​ടി ശോ​ഭ​ന, പ​ത്ത​ത്ത് ആ​രി​ഫ്, ര​തി അ​ല്ല​ക്കാ​ട്ടി​ൽ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​സ്. അ​ബ്ദു​ൾ സ​ജിം, ജെഎ​ച്ച്ഐ പി.​രാ​ജീ​വ​ൻ പ​ങ്കെ​ടു​ത്തു.